1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2020

സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ ഉദ്യോഗസ്ഥർ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ഡിപ്ലോമാറ്റിക് ബാഗേജും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിരക്ഷയും വീണ്ടും ചർച്ചയാകുന്നു. നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ ബാഗ്, സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നർ എന്നിങ്ങനെ പല രൂപത്തിലും നയതന്ത്ര ബാഗ് വരാം.

ഈ ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല. നയതന്ത്ര ഉദ്യോഗസ്ഥർക്കും, നയതന്ത്ര ബാഗിനും അനുവദിച്ചിരിക്കുന്ന ആനൂകൂല്യങ്ങളെ കുറിച്ച് 1961ലെ വിയന്ന കൺവെൻഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല എന്നതുകൊണ്ട് തന്നെ രണ്ടാം ലോക മഹായുദ്ധകാലത്തും മറ്റും നിരവധി വസ്തുക്കളാണ് ബാഗിൽ കയറ്റി അയച്ചിരിക്കുന്നത്. വിൻസ്റ്റൺ ചർച്ചലിന് ക്യൂബൻ സിഗാറുകൾ നയതന്ത്ര ബാഗ് വഴി ത്തെിച്ചുനൽകിയതായി റിപ്പോർട്ട് ഉണ്ട്. 1964ൽ മൊറോക്കൻ വംശജനായ ഇസ്രായേലി ഡബിൾ ഏജന്റായ മൊർദെഖായി ലൂക്കിന് മയക്കുമരുന്ന് നൽകി ബന്ധിപ്പിച്ച് റോമിലെ ഈജിപ്ഷ്യൻ എംബസിയിൽ നയതന്ത്ര മെയിലിംഗ് ക്രേറ്റിൽ കടത്താൻ ശ്രമിച്ചുവെങ്കിലും ഇറ്റാലിയൻ അധികൃതർ രക്ഷപ്പെടുത്തി.

ഡിപ്ലോമാറ്റിക് ബാഗ് അയക്കുമ്പോൾ അയക്കുന്ന ഓഫിസറുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. ആർക്കാണോ അയക്കുന്നത് ആ ഓഫിസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം. കപ്പലിലാണെങ്കിൽ ക്യാപ്റ്റനും വിമാനത്തിലാണെങ്കിൽ പൈലറ്റിനും ഇതിന്റെ പകർപ്പ് നൽകണം. മൂന്നാമത്, ഒരു രാജ്യത്ത് ഇറക്കി പിന്നീട് വേറെ വിമാനത്തിലോ കപ്പലിലോ അയക്കുകയാണെങ്കിൽ ആ രാജ്യത്ത് ഇത് ആരാണ് കൈകാര്യം ചെയ്യുക എന്ന വിവരങ്ങളും വേണം. വലിയ ബാഗേജുകൾ അയക്കുമ്പോൾ ഒരു വ്യക്തി കൂടെ ബാഗിനൊപ്പം സഞ്ചരിക്കാറുണ്ട്. ഡിപ്ലോമാറ്റിക് ബാഗിനുള്ള ഇമ്യൂണിറ്റി ഈ വ്യക്തിക്കുമുണ്ടാകും.

ഇന്ത്യയിൽ സ്വർണക്കടത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണെങ്കിലും മുമ്പും വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ കടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൈജീരിയയിൽ ഒരു മന്ത്രിയെ വരെ ഇത്തരത്തിൽ കടത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഈ സംഭവത്തിന് സ്ഥിരീകരണമില്ല. ഇത്തരത്തിൽ നയതന്ത്ര ബാഗിലൂടെ ലോകത്തെ ഞെട്ടിച്ച കയറ്റുമതികൾ നിരവധിയാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് വിൻസ്റ്റൺ ചർച്ചിലിന് ക്യൂബൻ സിഗാറുകൾ ലഭിച്ചിരുന്നത് ബ്രിട്ടീഷ് നയതത്രജ്ഞരുടെ ബാഗുകളിൽ കടത്തിയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ എംബസി പിടിച്ചെടുക്കുന്നതിനിടെ രക്ഷപ്പെട്ട ആറ് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാനിൽ നിന്ന് രക്ഷിക്കുന്നതിനായി കനേഡിയൻ സർക്കാർ പാസ്‌പോർട്ടുകളും മറ്റ് വസ്തുക്കളും നയതന്ത്ര ബാഗ് വഴി ടെഹ്‌റാനിലേക്ക് അയച്ചിട്ടുണ്ട്.

1982 ലെ ഫാക്ക്‌ലാന്റ് യുദ്ധത്തിൽ, അർജന്റീന സർക്കാർ ഒരു നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്‌പെയിനിലെ അവരുടെ എംബസിയിലേക്ക് നിരവധി ലിംപറ്റ് ഖനികൾ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഓപറേഷൻ ആൽജിസിറാസിൽ ഇത് ഉപയോഗിക്കാൻ രഹസ്യ പദ്ധതിയിട്ടു. ജിബ്രാൾട്ടർ കടലിടുക്കിൽ റോയൽ നേവി ഡോക്ക് യാർഡിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് യുദ്ധക്കപ്പൽ സ്‌ഫോടനത്തിൽ തകർക്കുക എന്നതായിരുന്നു അർജന്റീന ഏജന്റുമാരുടെ ലക്ഷ്യം. എന്നാൽ പദ്ധതി നടപ്പിലാകും മുമ്പും സ്പാനിഷ് പൊലീസ് ഇത് തടഞ്ഞു.

1984 ൽ ലണ്ടനിലെ ലിബിയൻ എംബസിയിൽ ഡബ്ല്യുപിസി യോൺ ഫ്‌ലെച്ചറിനെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച സ്റ്റെർലിംഗ് സബ് മെഷീൻ തോക്ക് 21 നയതന്ത്ര ബാഗുകളിലൊന്നിലാണ് യുകെയിൽ നിന്ന് കടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.