1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2019

സ്വന്തം ലേഖകൻ: മഞ്ഞുതിർന്നുവീണു കിടക്കുന്ന പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ട ഈ ചിത്രമാണിപ്പോൾ അന്താരാഷ്ട്ര നയതന്ത്രജ്ഞരുടെ ഉറക്കം കെടുത്തുന്നത്. കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന പെക്ടു മലനിരകളിലൂടെയാണ് കിമ്മിന്റെ നിഗൂഡ യാത്ര.

രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു തൊട്ടുമുൻപാണ് സാധാരണയായി ഉത്തര കൊറിയൻ ഭരണാധികാരികൾ ഇവിടെ സന്ദർശനം നടത്തുക. കൊറിയൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള തീരുമാനമാണ് ഈ യാത്രയിലുണ്ടായിരിക്കുന്നതെന്നാണ് കെസിഎൻഎ വ്യക്തമാക്കുന്നത്. ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒരു ‘വലിയ ഓപറേഷൻ’ വീണ്ടും ഉണ്ടാകും. കൊറിയയെ ഒരു പടി മുന്നോട്ടു നയിക്കുന്ന നീക്കമായിരിക്കും അതെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

യുഎസുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ ലക്ഷ്യം കാണാതിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി മുഴക്കാനുള്ള തീരുമാനമായിരിക്കാം ഇത്തവണ കിം കൈക്കൊള്ളുകയെന്നും സംശയിക്കപ്പെടുന്നു. 2017ൽ ഉത്തരകൊറിയയുടെ വമ്പൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നതിനു തൊട്ടുമുൻപും കിം പെക്ടു മലനിരകൾ സന്ദർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.