1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2020

സ്വന്തം ലേഖകൻ: ക​രി​പ്പൂ​രി​ലെ എ​യ​ർ ഇ​ന്ത്യ വി​മാ​ന ദു​ര​ന്തം പ്ര​വാ​സ​ലോ​ക​ത്തി​ൻെ​റ മൊ​ത്തം വേ​ദ​ന​യാ​യി. വ​​ന്ദേ ഭാ​ര​ത്​ മി​ഷ​നി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ പോ​യ വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 18 പേ​രാ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​യ​ത്.

വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും താ​ണ്ടി​യാ​ണ്​ ഓ​രോ പ്ര​വാ​സി​യും വി​മാ​ന​ങ്ങ​ളി​ൽ നാ​ട​ണ​ഞ്ഞ​ത്. നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ വേ​ദ​ന​ക്ക്​ വ​ഴി​മാ​റു​ക​യാ​യി​രു​ന്നു ക​രി​പ്പൂ​ർ ദു​ര​ന്ത​ത്തി​ൽ. ഖ​ത്ത​റി​ൽ​നി​ന്ന്​ നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​തി​ന​കം വ​ന്ദേ ഭാ​ര​ത്​ പ​ദ്ധ​തി​യി​ൽ പ്ര​വാ​സി​ക​ളെ​യും​കൊ​ണ്ട്​ നാ​ട​ണ​ഞ്ഞി​രി​ക്കു​ന്ന​ത്. മി​ക്ക പ്ര​വാ​സി സം​ഘ​ട​ന​ക​ളും വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്​​തും പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യ​വ​ർ​ക്ക്​ ആ​ശ്വാ​സ​ത്തി​െൻറ​യും സ​ന്തോ​ഷ​ത്തി​െൻറ​യും സ​ന്ദേ​ശം ​ൈക​മാ​റി​യാ​ണ്​ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക്​ യാ​ത്ര​യാ​യ​ത്. പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ളും പി​ന്നി​ട്ട്​ നാ​ട​ണ​യാ​നു​ള്ള കൊ​തി​യോ​ടെ ആ​ശ്വാ​സ​തീ​ര​െ​ത്ത​ത്തി​യ​വ​രാ​ണ്​ ക​രി​പ്പൂ​രി​ൽ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്. ക​രി​പ്പൂ​ർ ദു​ര​ന്ത​ത്തി​ൽ 18 പേ​ർ മ​രി​ച്ച​തി​ലും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​തി​ലും പ്ര​വാ​സ​ലോ​ക​മൊ​ന്ന​ട​ങ്കം തേ​ങ്ങു​ക​യാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യെ പ്രാ​ർ​ഥ​ന​ക​ളാ​ണ്. ക​രി​പ്പൂ​രി​ലെ നാ​ട്ടു​കാ​ർ കാ​ണി​ച്ച സേ​വ​ന​ത്തി​ൻെ​റ മ​ഹി​മ​യും എ​ല്ലാ​യി​ട​ത്തും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​ൻെ​റ പേ​രി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ചി​ല​ർ എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന​ത്​ ക​രു​തി​ക്കൂ​ട്ടി​യാ​ണെ​ന്ന്​ പ്ര​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഏ​​റെ​ക്കാ​ലം വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ പ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​തെ​യാ​യി​രു​ന്നു ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​ധി​കൃ​ത​രു​െ​ട അ​വ​ഗ​ണ​ന കാ​ലാ​കാ​ല​മാ​യി നേ​രി​ടു​ന്ന വി​മാ​ന​ത്താ​വ​ളം കൂ​ടി​യാ​ണി​ത്. ദു​ര​ന്ത​ത്തി​ൻെ​റ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തു​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്നും പ്ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻെ​റ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ്​ അ​മേ​രി​ക്ക​യി​ലേ​തൊ​ഴി​ച്ച് ലോ​ക​ത്തി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വ​രു​ടെ മാ​ർ​ഗ​നി​ർ​​ദേ​ശ​ങ്ങ​ളി​ൽ എ​വി​ടെ​യും ടേ​ബ്​​ൾ ടോ​പ്​ എ​ന്നൊ​രു പ്ര​യോ​ഗ​മി​ല്ല. എ​ന്നി​ട്ടും ക​രി​പ്പൂ​രി​ൽ ടേ​ബി​ൾ ടോ​പ്​ റ​ൺ​വേ ആ​യ​തി​നാ​ലാ​ണ്​ ദു​ര​ന്തം സം​ഭ​വി​ച്ച​ത്​ എ​ന്ന​മ​ട്ടി​ൽ ചി​ല​ർ ബോ​ധ​പൂ​ർ​വം കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.

ലാ​ൻ​ഡി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ പ്ര​ശ്​​ന​ങ്ങ​ളാ​ണോ ദു​ര​ന്ത​കാ​ര​ണ​മെ​ന്ന കാ​ര്യ​വും ഇ​നി അ​ന്വേ​ഷ​ണ​ത്തി​ൽ ​െത​ളി​യേ​ണ്ട​താ​ണ്. അ​തി​നും മു​േ​മ്പ ക​രി​പ്പൂ​രി​നെ​തി​രെ​യു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ പ്ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അതിനിടെ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിംഗ് മേഖലയില്‍ നിന്ന് മാറിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും വിവരമുണ്ട്.

അതേസമയം, കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷണല്‍ എസ്പി ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം. ബിജു, സുനീഷ് പി.തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിലുണ്ട്.

നിലവില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളത് 123 പേരാണ്. ഇതില്‍ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നു പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം 49 പേർ ആശുപത്രി വിട്ടു. ചികിത്സയിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.