1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ 30,000 വിദേശികളുടെ താമസ രേഖ കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചു. സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസ രേഖ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം പേര്‍ രാജ്യത്ത് കഴിയുന്നതായും ഇവര്‍ പ്രതിദിനം രണ്ടു ദിനാര്‍ വീതം പിഴ അടക്കണമെന്നും സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആര്‍ട്ടിക്കിള്‍ 14 പ്രകാരം കുടിയേറ്റ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്തു സ്പോണ്‍സര്‍മാര്‍ വീസ കാലാവധി പുതുക്കുന്നതില്‍ വരുത്തിയ വീഴ്ച മൂലമാണ് ഇത്രയധികം വിദേശികളുടെ താമസ രേഖ റദ്ദായിട്ടുള്ളതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസരേഖ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം വിദേശികള്‍ രാജ്യത്ത് അനധികൃതമായി കഴിയുന്നതായി കുവൈത്ത് താമസ കാര്യ മന്ത്രാലയം കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൂടാതെ കാലാവധി അവസാനിച്ച താമസരേഖ പുതുക്കുന്നതിനോ, താല്‍ക്കാലികമായി വീസ കാലാവധി നീട്ടുന്നതിനോ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നിലവില്‍ ആര്‍ട്ടിക്കിള്‍ 14 പ്രകാരം രാജ്യത്തു തുടരുന്ന വിദേശികളുടെ താമസരേഖ നവംബര്‍ 30 വരെ താമസ കാലാവധി സ്വമേധയാ നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ഓഗസ്റ്റ് 31 ന് ശേഷം കാലാവധി അവസാനിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ഇത്തരത്തില്‍ രാജ്യത്ത് കഴിയുന്നവരില്‍ നിന്നും പ്രതി ദിനം 2 ദിനാര്‍ വീതം പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗായകനെന്നതിലുപരി അദ്ദേഹം മികച്ച നടനായും വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു. എസ് പി ബി പാടി അഭിനയിച്ച ‘കേളടി കണ്‍മണി’ എന്ന ചിത്രത്തിലെ ‘മണ്ണില്‍ ഇന്ത കാതല്‍’ തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളില്‍ ഒന്നാണ്. രജനീകാന്ത്, കമല്‍ഹാസന്‍, ജെമിനി ഗണേശന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ സര്‍ജ, രഘുവരന്‍ തുടങ്ങി നിരവധി നായകന്‍മാര്‍ക്ക് ശബ്ദമേകിയിരുന്നു.

ഭാര്യ സാവിത്രി. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.