1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2020

സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റിൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ വ്യോമയാന വകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. വരുന്നവർക്കും പോകുന്നവർക്കും വിമാന കമ്പനികൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

കുവൈത്തിലേക്ക് വരുന്നവർക്കുള്ള നിർദേശങ്ങളിൽ പ്രധാനം അറ്റസ്റ്റ് ചെയ്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കുകയും
ക്വാറന്റീനിൽ കഴിയാമെന്ന സത്യവാങ്മൂലം നൽകുകയും ചെയ്യുക എന്നതാണ്. വിമാനത്താവളത്തിൽ കൊവിഡ് പരിശോധനയ്ക്ക് സന്നദ്ധരാവുകയും വേണം.

വിമാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും മുൻപ് താപനില രേഖപ്പെടുത്തി അധികൃതരെ കാണിക്കുക, മാസ്കും ഗ്ലൗസും ധരിക്കു എന്നിവയും മറക്കരുതെന്നും മാർഗനിർദേശമുണ്ട്.

ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി യാത്രക്കാരിൽ രോഗികൾ ഇല്ല ഉറപ്പാക്കുകയാണ് വിമാന കമ്പനികൾക്കുള്ള നിർദേശങ്ങളിൽ പ്രധാനം. കൊവിഡ് മുക്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് അവ ലഭ്യമാക്കുകയും വേണം. ഒപ്പം എല്ലാ യാത്രക്കാരും മാസ്കും ഗ്ലൗസും ധരിച്ചെന്ന് ഉറപ്പാക്കുന്നതും വിമാന കമ്പമികളുടെ ഉത്തരവാദിത്വമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.