1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2020

സ്വന്തം ലേഖകൻ: കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 1ന് രാജ്യാന്തര സർവീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്. ചില ദിവസങ്ങളിലെ ടിക്കറ്റ് ഇതിനകം തന്നെ തീർന്നു

രണ്ടാം തീയതി ടിക്കറ്റ് ലഭ്യമാണെങ്കിലും 48,239 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്. നാലിനുള്ള ടിക്കറ്റിന് 46,664 രൂപയുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ ടിക്കറ്റിന് 48,000ത്തിനു മുകളിലാണ് നിരക്ക്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരബാദ്, അഹമ്മദാബാദ്‌ എന്നീ സെക്ടറുകളിലേക്കും ബുക്കിങ് ആരംഭിച്ചു.

ജസീറ എയർലൈൻസും ഓഗസ്റ്റ് 4 മുതൽ കൊച്ചിയിൽ നിന്നുള്ള ബുക്കിങ് തുടങ്ങി. 29673 രൂപയാണു ടിക്കറ്റ്‌ നിരക്ക്. ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക്‌ തിരിച്ചുവരുന്നതിനു വ്യോമയാന അധികൃതരിൽ നിന്നും അനുമതി ലഭിച്ചവരുടെ പട്ടികയിൽ മലയാളികൾ ഉൾപ്പെടെ 46 പേർ ഇടംപിടിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വീസാ കാലാവധി അവസാനിച്ചവരാണെങ്കിൽപോലും ഇവർക്ക് കുവൈത്തിലേക്കു മടങ്ങാൻ തടസ്സമില്ല. ഇവർക്കൊപ്പം താമസ വീസയിലുള്ള കുടുംബാംഗങ്ങൾക്കും തിരിച്ചുവരാം. ഇന്ത്യയിലേക്ക്‌ ചാർട്ടേഡ്‌ സർവീസ്‌ നടത്തുന്ന കുവൈത്ത്‌ എയർവേയ്സ് വിമാനത്തിൽ സ്വന്തം ചെലവിലാണ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യേണ്ടത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.