1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ബില്ലിന് ദേശീയ അസംബ്ലിയുടെ നിയമ സമിതി അംഗീകാരം നല്‍കിയിരിക്കുകയാണ്. ബില്‍ ഘടനാപരമാണെന്നാണ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. നീക്കത്തിന്റെ സമഗ്ര പദ്ധതിക്കായി ഈ ബില്‍ മറ്റൊരു സമിതിയിലേക്ക് അയച്ചിരിക്കുകയാണ്. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു.

ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഫലത്തിൽ കുവൈത്തിൽനിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.

കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.

കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽനിന്ന് 3 ശതമാനമാക്കാൻ ആഹ്വാനവും ചെയ്യുകയുമുണ്ടായി. കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.

വിദേശ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് കൂടുകയും കുവൈറ്റ് പൗരര്‍ ഇവിടെ ന്യൂനപക്ഷമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുവൈറ്റിന്റെ തീരുമാനം. കുവൈറ്റിലുള്ള പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാനാണ് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് പ്രതിസന്ധി തുടങ്ങിയ ശേഷം വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നതുള്ള ആവശ്യം ഔദ്യോഗിക തലത്തില്‍ ശക്തമായിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ എണ്ണ വിപണിയിലുണ്ടായ ഇടിവും ഈ ആവശ്യത്തിന് ആക്കം കൂട്ടി. കുവൈറ്റിന്റെ തീരുമാനത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.