1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2021

സ്വന്തം ലേഖകൻ: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും രാ​ജി​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ സീ​ഫ്​ പാ​ല​സി​ലെ​ത്തി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ ആ​ണ്​ മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും രാ​ജി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ച​ത്.

പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​ർ​ക്കാ​റും പാ​ർ​ല​മെൻറും ത​മ്മി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണ്. പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എം.​പി​മാ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​യാ​ണ്​ എം.​പി​മാ​ർ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത്. 50 അം​ഗ പാ​ർ​ല​മെൻറി​ൽ 38 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​െൻറ അ​വ​കാ​ശ​വാ​ദം. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന്​ എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു.

താ​മി​ർ അ​ൽ സു​വൈ​ത്ത്, ഖാ​ലി​ദ്​ അ​ൽ ഉ​തൈ​ബി, ഡോ. ​ബ​ദ​ർ അ​ൽ ദ​ഹൂം എ​ന്നീ എം.​പി​മാ​രാ​ണ്​ കു​റ്റ​വി​ചാ​ര​ണ കൊ​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ക്കേ​ണ്ട പാ​ർ​ല​മെൻറ്​ യോ​ഗം സ​ർ​ക്കാ​ർ ഭാ​ഗം വി​ട്ടു​നി​ന്ന​തി​നാ​ൽ മാ​റ്റി​വെ​ച്ചു. ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി​യോ മ​ന്ത്രി​മാ​രി​ൽ ഒ​രാ​ളെ​ങ്കി​ലു​മോ പ​െ​ങ്ക​ടു​ക്കാ​തെ പാ​ർ​ല​മെൻറ്​ സെ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യി​ല്ല.

സെ​ഷ​ൻ ചേ​രു​േ​മ്പാ​​ൾ കു​റ്റ​വി​ചാ​ര​ണ ന​ട​​ത്തേ​ണ്ടി വ​രും. കൂ​ടു​ത​ൽ കാ​ലം പാ​ർ​ല​മെൻറ്​ യോ​ഗം ചേ​രാ​തി​രി​ക്കാ​നും ക​ഴി​യി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എം.​പി​മാ​രു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു​ വ​ഴ​ങ്ങി മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ത​യാ​റാ​യ​ത്. ഡി​സം​ബ​ർ 14നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​ത്.

ഒ​രു​മാ​സം തി​ക​യു​ന്ന​തി​നു​ മു​മ്പാ​ണ്​ മു​ഴു​വ​ൻ മ​ന്ത്രി​മാ​രും രാ​ജി​വെ​ക്കു​ന്ന​ത്. പു​നഃ​സം​ഘ​ട​ന​യി​ൽ നി​ല​വി​ലെ മ​ന്ത്രി​സ​ഭ​യി​ലെ ആ​രൊ​ക്കെ ഇ​ടം പി​ടി​ക്കു​മെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ രം​ഗം ഉ​റ്റു​നോ​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ എം.​പി​മാ​ർ​ക്ക്​ ശ​ക്തി​യു​ള്ള നി​ല​വി​ലെ പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ൽ ഏ​റെ​ക്കാ​ലം സ​ഹ​ക​രി​ച്ച്​ മു​ന്നോ​ട്ടു​പോ​വി​ല്ലെ​ന്ന്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.