1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എ‌ൻ‌ജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ലയുടെ ശ്രദ്ധയിൽ‌പ്പെടുത്തി.പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ കഴിയാതിരുന്നവരുടെ പ്രശ്നങ്ങളും സ്ഥാനപതി അറിയിച്ചു.

വ്യാപാരം, നിക്ഷേപം, ഊർജം, ശാസ്ത്ര-സാങ്കേതികം തുടങ്ങി ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള ഒട്ടേറെ വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫിസിലെ അസി. വിദേശകാര്യമന്ത്രി അയ്‌ഹം അൽ ഉമറും ചർച്ചയിൽ പങ്കെടുത്തു.
കൂടാതെ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചു. ബുധനാഴ്ച നടന്ന പ്രതിവാര ഓപ്പണ്‍ ഹൗസിലാണ്. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്.

അതേസമയം എന്‍ജിനീയര്‍മാര്‍ കുവൈത്തില്‍ തൊഴില്‍ സംബന്ധമായി നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളും ഓപണ്‍ ഹൗസില്‍ ചര്‍ച്ചചെയ്തു. എന്‍ജിനീയര്‍മാരുടെ സര്‍ട്ട്ിഫിക്കറ്റ് അക്രഡിറ്റേഷനുമായി ബന്ധപെട്ട് രണ്ടുവര്‍ഷത്തോളമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും കുവൈത്ത് അധികൃതരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും സ്ഥാനപതി പറഞ്ഞു.

ഇന്ത്യന്‍ എഞ്ചിനീര്‍മാര്‍ താമസ രേഖ പുതുക്കുന്നതിനു കുവൈത്ത് എന്‍ജിനീയേഴ്സ് സൊസൈറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയ ശേഷം നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍ പെടുത്തി.

എന്‍ജിനിയേഴ്സ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് എന്‍.ബി.എ അക്രഡിറ്റേഷന്‍ മാനദണ്ഡമാക്കിയതാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് തടസ്സമായത്. എന്‍.ബി.എ അംഗീകാരമില്ലാത്ത കോളജുകളിലെ ബിരുദ സര്‍ട്ടിഫിക്കക്കറ്റുമായി കുവൈത്തിലെത്തിയ നിരവധി എന്‍ജിനീയര്‍ ഇതുമൂലം പ്രതിസന്ധിയിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.