1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2020

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹോം ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ 3 മാസം തടവും അയ്യായിരം ദിനാര്‍ പിഴയും ശിക്ഷ ലഭിക്കും.

ആരോഗ്യ നിയമം ലംഘിക്കുന്നവരെ ജുഡീഷ്യല്‍ അതോറിറ്റിക്ക് റഫര്‍ ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2020 ലെ കൊവിഡ് പ്രതിരോധ നിയമലംഘനം കണ്ടെത്തിയാല്‍ മൂന്നുമാസം തടവിനും അയ്യായിരം ദിനാര്‍ പിഴയോ ശിക്ഷ ലഭിക്കും.

സാമൂഹിക സുരക്ഷകാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്ന് വരുന്ന എല്ലാവരും ഹോം ക്വാറന്റൈന്‍ സംബന്ധിച്ച ആരോഗ്യ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.