1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2020

സ്വന്തം ലേഖകൻ: യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യക്കാർക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് എത്താമെന്ന് അധികൃതർ. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കണം.

ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു വിലക്ക്. പുതിയ വിശദീകരണം അനുസരിച്ച് ഇന്ത്യക്കാർ 14 ദിവസം വിലക്ക് ഇല്ലാത്ത രാജ്യത്ത് കഴിയുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ കുവൈത്തിലെത്താം. വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കുള്ള രാജ്യത്ത് ഈയിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും യാത്ര പറ്റില്ല.

കുവൈത്ത് താത്കാലിമായി യാത്രാനിരോധനം ഏർപ്പെടുത്തിയതോടെ, മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ പ്രതിസന്ധിയിലായി.

ഫെബ്രുവരിയിൽ നാട്ടിൽ വന്നതിന് ശേഷം തിരിച്ചുപോകാനാകാത്തവർ ധാരാളം. അവരിൽ പലർക്കും തൊഴിൽ‌സ്ഥാപനങ്ങളിൽ ശമ്പളരഹിത അവധി നൽകുമെങ്കിലും പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരാണ് അധികവും. ഓഗസ്റ്റിൽ വിമാന സർവീസ് ആരംഭിക്കുന്നതോടെ തിരിച്ചുപോകാമെന്ന് കരുതിയിരിക്കെയാണു പുതിയ കടമ്പ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.