1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2021

സ്വന്തം ലേഖകൻ: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് കുവൈത്ത് പ്രവാസികളിൽ ആശങ്ക പടർത്തുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല. എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല.

ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും നിരോധിത പട്ടികയിലുണ്ട്. വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായി. യാത്രാ സൗകര്യം നിലച്ചതിനാൽ പ്രവാസികൾ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങുന്നതിന് പ്രവാസികൾ എത്തുന്നില്ലെന്നാണ് ഈ മേഖലയിലുള്ള വ്യാപാരികൾ പറയുന്നു.

തവണ വ്യവസ്ഥയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. വിമാനം ഇല്ലാത്തതിന് പുറമേ തൊഴിൽ നഷ്ടപ്പെട്ടതും കച്ചവട സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക സ്ഥാപനങ്ങളിൽനിന്നും ജീവനക്കാരെ പിരിച്ചുവിട്ട കൂട്ടത്തിൽ ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലെ ജീവനക്കാരും വഴിയാധാരമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.