1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2020

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കും യാത്രാ രേഖകായി ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ. കുവൈത്ത് മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി.

ടൂറിസം, ട്രാവൽ ഓഫിസുകളിലും ഐഡി അംഗീകരിക്കും. ഇതു സംബന്ധിച്ച് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി, വിദേശ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, വ്യോമയാന മന്ത്രാലയം എന്നിവയ്ക്ക് വിദേശ മന്ത്രാലയം നിർദേശം നൽകി.

യഥാർഥ സിവിൽ കാർഡിന് പകരമായി മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ കാർഡ് ഉപയോഗിക്കാമെന്നാണ് നിർദേശം. പൗരന്മാർക്കും താമസാനുമതി രേഖയുള്ള വിദേശികൾക്കും സ്മാർട്ട് ഫോണുകളിൽ ആപ് ഡൗൺലോഡ് ചെയ്യാം. നിലവിൽ കുവൈത്തിൽ പാസ്പോർട്ടിൽ ഇഖാമ സ്റ്റാം‌പ് ചെയ്യാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.