1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2019

സ്വന്തം ലേഖകൻ: കുവൈത്തിൽ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിച്ചാൽ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് സർക്കുലർ അയച്ചു. രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ വേണമെങ്കിൽ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.

താമസകാര്യവകുപ്പ് മേധാവി അബ്ദുൽ ഖാദർ ശഅബാൻ, അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി തലാൽ മഅ്റഫി എന്നിവർക്കാണ് പ്രത്യേക അനുമതി നൽകാനുള്ള അധികാരം. കുടുംബാംഗങ്ങളുടെ എണ്ണവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് സൂക്ഷ്മതയോടെ മാത്രമാണ് രണ്ടിൽ കൂടുതൽ ഡ്രൈവർമാർക്ക് അനുമതി നൽകുക. വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത്.

വാഹനപ്പെരുപ്പം മൂലം റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാവുന്നത് പരിഹരിക്കുകയും ലക്ഷ്യമാണ്. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനങ്ങൾ ഇപ്പോൾ തന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിന് മുകളിൽ വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടുത്തെ റോഡുകൾക്കുള്ളൂ.

ഓരോ വർഷവും വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയുന്നില്ല. പ്രതിവർഷം ഇഷ്യൂ ചെയ്യപ്പെടുന്ന ലൈസൻസുകളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ സ്ഥിതി വിവരക്കണക്ക് വ്യക്തമാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഡ്രൈവർ വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.