1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2020

സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ ഗാർഹിക​​ത്തൊഴിലാളികളെ എത്തിക്കുന്ന ദൗത്യം ഡിസംബർ പത്തിന്​ ആ​രംഭിക്കും. അവധിക്ക്​ നാട്ടിൽ പോയ ഗാർഹികത്തൊഴിലാളി​കളെ തിരിച്ചെത്തിക്കാനാണ്​ വിവിധ സർക്കാർ വകുപ്പുകൾ സംയുക്​തമായി പദ്ധതി തയാറാക്കിയത്​. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്​, നേപ്പാൾ, ഫിലിപ്പീൻസ്​ എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ്​ ആദ്യഘട്ടത്തിൽ കൊണ്ടുവരിക. ഇന്ത്യയിൽനിന്നുള്ളവർക്കാണ്​ ആദ്യ പരിഗണന.

ഇഖാമ കാലാവധിയുള്ളവരെയാണ്​ ആദ്യഘട്ടത്തിൽ വരാൻ അനുവദിക്കുക. ഇതിനായി സ്​പോൺസർമാർ ഒാൺലൈൻ പ്ലാറ്റ്​ഫോമിൽ രജിസ്​റ്റർ ചെയ്യണം. യാത്ര, ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്നിവയുടെ ചെലവ്​ സ്​പോൺസർ വഹിക്കണം. പി.സി.ആർ പരിശോധന സർക്കാർ ചെലവിൽ നടത്തും. തിരിച്ചെത്തുന്ന തൊഴിലാളികളെ വിമാനത്താവളത്തിൽ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കും. രണ്ടാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആണ്​ നിഷ്​കർഷിക്കുന്നത്​. കുവൈത്ത്​ എയർവേയ്​സ്​, ജസീറ എയർവേയ്​സ്​ എന്നിവയാണ്​ പ്രത്യേക വിമാന സർവീസുകൾ നടത്തുക. സ്​പോൺസർമാർക്ക്​ രജിസ്​റ്റർ ചെയ്യാനുള്ള ഒാൺലൈൻ പ്ലാറ്റ്​ഫോം അടുത്ത ദിവസം തയാറാക്കും. പ്രതിദിനം 600 ​വരെ ​ജോലിക്കാരെ കൊണ്ടുവരാനാണ്​ അധികൃതർ ശ്രമിക്കുന്നത്​.

അവധിക്ക്​ പോയ വീട്ടുജോലിക്കാർക്ക്​ തിരിച്ചുവരാൻ കഴിയാത്തത്​ ഇൗ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്​ടിച്ചിട്ടുണ്ട്​. തുടർന്നാണ്​ തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക്​ മന്ത്രിസഭ നിർദേശം നൽകിയത്​. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ്​ തൊഴിലാളികളുടെ മടങ്ങിവരവിന്​ പദ്ധതി തയാറാക്കുക.

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യം വൈ​കാ​തെ ല​ഭ്യ​മാ​ക്കും. ബോ​ണ​സി​ന്​ അ​ർ​ഹ​രാ​യ​വ​രു​ടെ പേ​ര്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്​ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ അ​വ​ലോ​ക​നം ന​ട​ത്തി അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും.

ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫും ഉ​ൾ​പ്പെ​ടു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്ക്​ പു​റ​മെ കോ​വി​ഡ്​ കാ​ല സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​​ട്ട മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും. ക​ർ​ഫ്യൂ കാ​ല​ത്ത്​ സേ​വ​നം അ​നു​ഷ്​​ഠി​ച്ച പൊ​ലീ​സു​കാ​ർ, സൈ​നി​ക​ർ, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​യി​ട്ടു​ണ്ട്.

എ​ണ്ണ വി​ല കൂ​പ്പു​കു​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​നി​ട​യി​ലും നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​നാ​യി ത്യാ​ഗ​മ​ന​സ്സോ​ടെ ജോ​ലി ചെ​യ്​​ത​വ​ർ​ക്ക്​ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ ന​ൽ​കി ആ​ദ​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ദീ​നാ​ർ സ​ർ​ക്കാ​ർ ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.