1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2020

സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറയ്ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാനവശേഷി വികസന സമിതി. രാജ്യത്തെ സ്വദേശി–വിദേശി അനുപാതം 30–70 എന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി 5 വർഷം മുൻപ് ദേശീയ സമിതി രൂപീകരിച്ചെങ്കിലും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് സമിതി ചെയർമാൻ എംപി ഖലീൽ അൽ സാലിഹ് പറഞ്ഞു.

വിദേശികളുടെ എണ്ണം 70 ശതമാനത്തിൽനിന്ന് 30 ശതമാനമാക്കി കുറയ്ക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേസമയം രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിക്കുന്നത് അനുയോജ്യമാവില്ലെന്ന് പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കരടു ബിൽ പാർലമെന്റ് 2 ആഴ്ചയ്ക്കകം പരിഗണിക്കാനിരിക്കുകയാണ്.

ബിൽ പാർലമെന്റിൽ പാസാവുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യുന്നതോടെ നിയമമാകും. ഈ നിയമം പ്രാബല്യത്തിലായാൽ 8 ലക്ഷത്തോളം ഇന്ത്യക്കാരെയായിരിക്കും ബാധിക്കുക. ഒരുപാട് ഘടകങ്ങൾ പഠന വിധേയമാക്കാനുള്ളതിനാൽ ഉടൻ ഒരു തീരുമാനം ഉണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകുമ്പോഴും കുവൈത്തിലെ പ്രവാസികൾ ആശങ്കയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.