1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2020

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. വിമാനത്താവളത്തില്‍ റാന്‍ഡം സ്വാബ് പരിശോധനയും തുടര്‍ന്ന് 14 ദിവസത്തെ ഹോം ക്വാറന്റൈനും കൂടാതെ യാത്രക്കാര്‍ അംഗീകാരമുള്ള പി സി ആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രിം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങള്‍ അനുസരിച്ചു കൊറോണ പ്രതിരോധ നടപടികള്‍ കര്‍ശനമായും പാലിക്കാതെ യാത്രക്കാരെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അയല്‍ രാജ്യത്ത് കുടുങ്ങി കിടക്കുന്ന അറബ് സമൂഹത്തിന് ആരോഗ്യ മാനദണ്ഡങ്ങള്‍ ഒഴിവാക്കി കുവൈത്തില്‍ പ്രവേശനം അനുവദിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിക്കുന്നതായും അത്തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ഇടപെടലും ഇക്കാര്യത്തില്‍ നടന്നിട്ടില്ല എന്നു അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങളും, മാനദണ്ഡങ്ങളും നേരിട്ടു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 34 രാജ്യങ്ങള്‍ക്കും ബാധകമാണെന്നും പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും കുവൈത്ത് ന്യൂസ് ഏജന്‍സിയോട്. സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രിം വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.