1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2019

സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കത്തക്ക വിധം സ്വകാര്യ തൊഴിൽ നിയമം പരിഷ്കരിക്കണമെന്ന് നിർദേശം. പാർലിമെന്റ് അംഗം ഫൈസൽ അൽ കന്ദരി ആണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.

സ്വകാര്യ കമ്പനികളിലെ സൂപ്പര്‍ വൈസറി തസ്തികകളിൽ സ്വദേശികൾക്ക് അവസരം ലഭിക്കുന്ന വിധം നിബന്ധനകൾ ഏർപ്പെടുത്തണമെന്നും തൊഴിലില്ലാത്ത കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും എം.പിയുടെ നിർദേശത്തിൽ പറയുന്നു. ഇതിന് സഹായിക്കുന്ന രീതിയിൽ സ്വകാര്യ മേഖലയുടെ ബന്ധപ്പെട്ട നിയമങ്ങളും നടപ്പു രീതികളും പരിഷ്കരിക്കണം.

തദ്ദേശീയ സംരംഭങ്ങൾക്ക് പിന്തുണ നൽകിയും മറ്റു സ്ഥാപനങ്ങളിൽ ഭേദപ്പെട്ട അനുപാതത്തിൽ സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കിയും പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഫൈസൽ അൽ കന്ദരി കരട് നിർദേശത്തിലൂടെ ആവശ്യപ്പെട്ടു.

അതിനിടെ ആയിരത്തോളം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാർ 177 ദശലക്ഷം ദീനാർ ചെലവഴിച്ചതായി വ്യവസായ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിലില്ലായ്മ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.