1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും 70 ശതമാനം വിദേശികളെയും ഒഴിവാക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്ത് തുടരുന്ന സ്വദേശി-വിദേശി ജനസംഖ്യയുടെ അസന്തുലിതത്വം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടു ബില്ലിന് രണ്ടാം തവണയും സമ്പൂര്‍ണ്ണ പിന്തുണയോടെ അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കയാണ്. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ അനുമതി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് കുവൈത്ത് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സമിതി യോഗം ചേര്‍ന്നത്.

ഇതനുസരിച്ച് ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ നിന്ന് 70 ശതമാനം വിദേശികളെയും ഒഴിവാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. അതോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത വിദേശി തൊഴിലാളികളെ ലക്ഷ്യമിട്ടുകൊണ്ട് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 1,60,000 വിദേശികളെ നാടുകടത്താനും പദ്ധതിയുണ്ട്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൊവിഡ് പശ്ചാത്തലത്തില്‍ നിയമം കര്‍ശനമായും നടപ്പിലാക്കേണ്ടതാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അല്‍ സലാഹ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.