1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ നവജാത ശിശുക്കളുടെ താമസ രേഖയോടൊപ്പം സിവില്‍ ഐഡി തിരിച്ചറിയല്‍ കാര്‍ഡും കൈപറ്റിയിരിക്കണമെന്ന് നിര്‍ദേശം. കുട്ടി ജനിച്ചു 60 ദിവസം കഴിയുന്നത്തോടെ സിവില്‍ ഐഡി അഥവാ തിരിച്ചറിയല്‍ കാര്‍ഡ് കൈ പറ്റാത്തിരുന്നാല്‍ സ്‌പോണ്‍സര്‍ 20 ദിനാര്‍ പിഴ അടക്കേണ്ടി വരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പാസി അധികൃതര്‍ അറിയിച്ചു.

കുട്ടി ജനിച്ചു താമസരേഖ കൈ പറ്റിയ ശേഷവും നിരവധി സ്‌പോണ്‍സര്‍മാരും സിവില്‍ ഐഡി കാര്‍ഡ് കൈ പറ്റിയിട്ടില്ല എന്ന് കണ്ടെത്തിയതോടെയാണ് പാസി അധികൃതര്‍ കര്‍ശന നടപടിക്ക് തയ്യാറാകുന്നത് എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടുര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ജനിച്ച കുട്ടികളെ പിഴ അടക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതാണ്. എന്നാല്‍ ഈ കാലയളവില്‍ ജനിച്ച കുട്ടികളുടെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതരെ സ്‌പോണ്‍സര്‍ ബോധ്യപ്പെടുത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.