1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ ഡിസംബർ അഞ്ചിന്​ നടത്തും. കോവിഡ്​ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ്​ നടത്താനാണ്​ സർക്കാർ തീരുമാനം. ഭരണഘടന അനുവദിക്കാത്തതിനാൽ തെരഞ്ഞെടുപ്പ്​ നീട്ടിവെക്കേണ്ടെന്ന്​ സർക്കാർ തീരുമാനിക്കുകയായിരുന്നു. യുദ്ധം ഉണ്ടായാൽ മാത്രമാണ്​ ഭരണഘടന പ്രകാരം തെ​രഞ്ഞെടുപ്പ്​ നീട്ടിവെക്കാൻ അനുമതിയുള്ളത്​.

കുവൈത്തി​െൻറ 16ാമത്​ പാർലമെൻറിലേക്കാണ്​ തെരഞ്ഞെടുപ്പിന്​ ആരവമുയരുന്നത്​. 2016 നവംബർ 26നാണ്​ കഴിഞ്ഞ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. കോവിഡ്​ പ്രതിസന്ധി മുന്നിലുള്ളതിനാൽ ആ​ഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ചേർന്നാണ്​ തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങൾക്ക്​ നേതൃത്വം നൽകുക. സാമൂഹിക അകലം പാലിക്കാൻ ഇത്തവണ വോ​െട്ടടുപ്പ്​ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാവും. സാധാരണ ഒരുമാസത്തോളം തമ്പ്​ കെട്ടി പ്രചാരണം നടത്താറുണ്ട്​. ഇത്തവണ ഇതിന്​ അനുമതിയുണ്ടാവില്ല. വോട്ടർമാരുടെ പങ്കാളിത്തം സംബന്ധിച്ചും ആശങ്കയുണ്ട്​. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനമായിരുന്നു പോളിങ്​. 50 അംഗ പാർലമെൻറിൽ 20 സീറ്റുകളിൽ വിജയിക്കാൻ പ്രതിപക്ഷത്തിന്​ കഴിഞ്ഞു. കുവൈത്തിൽ പാർട്ടി സംവിധാനത്തില​ല്ല തെരഞ്ഞെടുപ്പ്​ എങ്കിലും സലഫി, ഇഖ്​വാനി പിന്തുണയുള്ള കക്ഷികൾ പരോക്ഷമായി ഒരു ബ്ലോക്ക്​ ആയി പ്രതിപക്ഷത്തുണ്ട്​.

അഞ്ച്​ പാർലമെൻറ്​ മണ്ഡലങ്ങളിൽ ഒാരോന്നിൽനിന്നും പത്തുപേരെയാണ്​ തെരഞ്ഞെടുക്കുക. 21 വയസ്സ് തികഞ്ഞ കുവൈത്ത് പൗരനായിരിക്കണം, പിതാവും കുവൈത്തി പൗരനാവണം, തെരഞ്ഞെടുപ്പ് സമയത്ത് കുവൈത്തിൽ താമസിക്കുന്നയാളാവണം എന്നീ നിബന്ധനകൾക്ക്​ വിധേയമായാണ്​ വോട്ടവകാശം. രാജ്യത്തിന് പുറത്തുള്ള പൗരന്മാർക്ക് വോട്ടില്ല. തടവുപുള്ളികൾ, 20 വർഷത്തിനുള്ളിൽ പൗരത്വം നേടിയവർ, പൊലീസുകാർ, സൈനികർ, കൊടുംകുറ്റവാളികൾ എന്നിവർക്കും വോട്ടുണ്ടാവില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.