1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2019

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടർച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കണമെന്ന് കുവൈത്ത് പാർലിമെന്റിൽ കരടുനിർദേശം. തൊഴിലാളിക്കെതിരെ സമർപ്പിക്കപ്പെടുന്ന പരാതികളിൽ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കിൽ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

മുഹമ്മദ് അല്‍ ദലാല്‍, അഹ്മദ് അല്‍ ഫാദില്‍, സഫ അല്‍ ഹാഷിം, ഖാലിദ് അല്‍ ശത്തി, സലാഹ് അല്‍ ഖുര്‍ഷിദ് എന്നീ എം.പിമാർ ചേർന്നാണ് കരട് നിർദേശം സമർപ്പിച്ചത്. സ്വകാര്യ മേഖല തൊഴിലാളികൾ കാരണം കൂടാതെയും അറിയിക്കാതെയും തുടര്‍ച്ചയായി ഏഴു ദിസമോ വര്‍ഷത്തില്‍ 20ല്‍ അധികം ദിവസമോ ജോലിക്ക് വരാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കണമെന്നാണ് നിർദേശം. ഇത്തരം ഘട്ടങ്ങളിൽ സ്ഥാപനത്തിൻറെ ഫയലില്‍നിന്ന് തൊഴിലാളിയുടെ പേരു നീക്കം ചെയ്യാൻ തൊഴിലുടമക്ക് അവകാശം നല്‍കണമെന്നും നിർദേശമുണ്ട് അവധിക്ക് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ ആറു മാസം വരെ നാട്ടില്‍ താമസിക്കുന്നു.

തൊഴിലാളികളുടെ സാന്നിധ്യമില്ലാത്തതിനാൽ ഇതിനെതിരെ പരാതി നൽകാൻ തൊഴിലുടമക്ക് സാധിക്കാത്ത അവസ്ഥയുണ്ട് . തൊഴിലാളികളുടെ അവകാശം പോലെ ഉടമകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. മാന്‍പവര്‍ അതോറിറ്റിയില്‍ സമർപ്പിക്കപ്പെടുന്ന പരാതികൾക്ക് തെളിവുകളുടെ പിൻബലം ഉണ്ടെങ്കിൽ തൊഴിലാളിയുടെ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും കരട് നിർദേശത്തിലൂടെ എംപിമാർ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.