1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: അവധിക്ക്​ നാട്ടിൽപോയി കുടുങ്ങിക്കിടക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന്​ മൂന്നുഘട്ട പദ്ധതി നിർദേശിച്ച്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ ഡോക്​ടർമാർ, നഴ്​സുമാർ, ന്യായാധിപന്മാർ, പബ്ലിക്​ പ്രോസിക്യൂഷൻ അംഗങ്ങൾ, അധ്യാപകർ തുടങ്ങി രാജ്യത്ത്​ അടിയന്തരമായി എത്തിക്കേണ്ടവരെ കൊണ്ടുവരും. ഇവരുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായാണ്​ വിവരം.

കുടുംബം കുവൈത്തിലുള്ള വിദേശികൾക്കായി രണ്ടാംഘട്ടത്തിൽ പരിഗണന. മൂന്നാം ഘട്ടത്തിൽ മറ്റുള്ളവ​രെ പരിഗണിക്കും. ഇത്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ നിർദേശം മാത്രമാണെന്നും ആരോഗ്യ മന്ത്രാലയത്തി​െൻറയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം നടത്തി അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ചാവും തുടർ നടപടികൾ. നേരത്തേ വിസ അനുവദിക്കുകയും എന്നാൽ, രാജ്യത്തേക്ക്​ വരാൻ കഴിയാതിരിക്കുകയും ചെയ്​തവർക്ക്​ പുതിയ വിസ അനുവദിക്കണമെന്നതടക്കം ആഭ്യന്തരമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ സമർപ്പിച്ച ശിപാർശയിലുണ്ട്​.

വിമാനമില്ലാത്തതിനാൽ കുവൈത്തിലേക്ക്​ വരാൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞവർക്ക്​ തിരിച്ചുവരാനും പ്രത്യേക പദ്ധതി ആവിഷ്​കരിച്ചേക്കും. വിസ കാലാവധി കഴിഞ്ഞവരുടെ തിരിച്ചുവരവിൽ സ്​പോൺസറുടെ താൽപര്യം മുഖ്യഘടകമാവും. സ്​പോൺസർമാർ തിരിച്ചെത്തിക്കണമെന്ന്​ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന്​ പദ്ധതി ആവിഷ്​കരിക്കണമെന്നും ശിപാർശയിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.