1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2020

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​ത്​ കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. രാ​ജ്യ​ത്ത്​ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യി​ൽ​നി​ന്ന്​ നോ ​ഒ​ബ്​​ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ അ​ക്ര​ഡി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​ത്.

വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ സ​മ്പാ​ദി​ക്കാ​നാ​യി നി​ര​വ​ധി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്.

മാ​ന​വ വി​ഭ​വ ശേ​ഷി സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ ന​ട​പ​ടി​യെ​ന്ന്​ അ​ൽ ഖ​ബ​സ്​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സൊ​സൈ​റ്റി എ​ൻ.​ഒ.​സി ന​ൽ​കാ​ത്ത ചി​ല​രും എ​ൻ​ജി​നീ​യ​ർ​ ത​സ്​​തി​ക സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി. വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ചാ​ണ്​ ഇ​ത്​ നേ​ടി​യ​ത്.​

2018 മു​ത​ലാ​ണ് എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി ന​ൽ​ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ എ​ൻ.​ഒ.​സി വേ​ണ​മെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നി​ബ​ന്ധ​ന​വെ​ച്ച​ത്. കു​വൈ​ത്ത് സ​ർ​ക്കാ​റി​െൻറ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കു മാ​ത്ര​മേ എ​ൻ.​ഒ.​സി ന​ൽ​കൂ.

ഇ​ന്ത്യ​യി​ൽ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മേ കു​വൈ​ത്ത് അം​ഗീ​ക​രി​ക്കു​ന്നു​ള്ളൂ. എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ നി​ര​വ​ധി പേ​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. എ​ൻ​ജി​നീ​യ​ർ അ​ല്ലാ​ത്ത മ​റ്റു ത​സ്തി​ക​യി​ലേ​ക്ക് ജോ​ലി മാ​റു​ക​യോ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യോ ആ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക്​ മു​ന്നി​ലു​ള്ള വ​ഴി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.