
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം. ഇന്ത്യ പട്ടികയിൽ തുടരുന്നത് പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ്. 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിംഗപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയുമാണ് ചെയ്തത്.
ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലെബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
ആദ്യം ഏഴു രാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും അതിനുശേഷം അഫ്ഗാനിസ്താനെക്കൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു. ഇതിലാണ് ഇപ്പോൾ വീണ്ടും മാറ്റം വരുത്തിയത്. കൊവിഡ് വ്യാപനതോത് അവലോകനം ചെയ്ത് പട്ടികയിൽ ഇടക്കിടെ മാറ്റം വരുത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇൗ രാജ്യങ്ങളിൽനിന്ന് വിലക്കില്ലാത്ത രാജ്യങ്ങളിൽ എത്തി രണ്ടാഴ്ച അവിടെ താമസിച്ച് കൊവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല.
അതിനിടെ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് നീട്ടിവെച്ചു. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണം നീക്കി കുവൈത്തിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒരറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് നീട്ടിവെക്കുന്നതായി കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മസ്റം തിങ്കളാഴ്ച അറിയിച്ചു.
വിവാഹം, പൊതു ചടങ്ങുകൾ, കുടുംബസംഗമങ്ങൾ, ബിരുദദാന ചടങ്ങുകൾ, സമ്മേളനങ്ങൾ, പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ട്രെയിനിങ് കോഴ്സുകൾ, സിനിമ നാടക തിയേറ്റർ, തുടങ്ങിയവക്ക് അനുമതി നൽകുന്നത് അഞ്ചാംഘട്ടത്തിലാണ്. സർക്കാർ ഒാഫിസുകൾ 50 ശതമാനത്തിലേറെ ഹാജർ നിലയിൽ പ്രവർത്തിക്കുന്നതും ഇൗ ഘട്ടത്തിലാണ്.
ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. സമീപ ദിവസങ്ങളിലെ കൊവിഡ് വ്യാപനം വിലയിരുത്തി ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നില്ലെന്ന് സർക്കാർ വക്താവ് പ്രഖ്യാപിച്ചതോടെ നിയന്ത്രണം നീക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കുകാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല