1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2019

സ്വന്തം ലേഖകൻ: ബോക്‌സ് ഓഫീസ് കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ജോക്കര്‍ നിരവധി വിവാദങ്ങളിലും അകപ്പെട്ടിരുന്നു ഇപ്പോഴിതാ രണ്ടു രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെയും ഉത്തരവാദി ജോക്കറാണെന്നാണ് പുതിയ ആരോപണം. ലെബനനിലും ഇറാഖിലും നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ജോക്കര്‍ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്നാണ് അറബ് ടെലിവിഷന്‍ മാധ്യമമായ അല്‍-മനാര്‍ ടിവി റിപ്പോർട്ട് ചെയ്യുന്നത്.

ജോക്കറിലെ പ്രധാന കഥാപാത്രമായ ആര്‍തര്‍ ഫ്‌ലെക്ക് ലെബനനിലും ഇറാഖിലും പ്രക്ഷോഭം നടത്തുന്നവരില്‍ കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സിനിമയിലെ അവസാന രംഗം ഇരു രാജ്യങ്ങളിലെയും തെരുവുകളില്‍ ഇവര്‍ അനുകരിക്കുകയുമാണെന്നാണ് അല്‍-മനാര്‍ പറയുന്നത്.

പ്രക്ഷോഭകര്‍ കൃത്യമായ പ്രസംഗങ്ങള്‍ നടത്തുന്നില്ലെന്നും പലരും ജോക്കര്‍ സീനുകള്‍ക്ക് സമാനമായ ഡാന്‍സുകളും പാട്ടുകളും ശബ്ദകോലാഹലങ്ങളുമാണ് ഉണ്ടാക്കുന്നതെന്നും ചാനല്‍ പറയുന്നു. പല പ്രക്ഷോഭകരും ജോക്കറിന്റെ മുഖം മൂടികളും ധരിച്ചിട്ടുണ്ട്.എന്നാല്‍ അല്‍- മനാര്‍ ചാനല്‍ പ്രക്ഷോഭത്തെ എതിര്‍ക്കുന്ന ഹിസ്‌ബൊള്ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതായതിനാലാണ് ഇങ്ങനെയൊരു വിമര്‍ശനം എന്നാണ് മറ്റൊരു ആരോപണം.

ലെബനനിലും ഇറാഖിലും സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമായി തുടരുകയാണ്.ഇരു രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയതാണ് പ്രക്ഷോഭത്തിന് കാരണം. ഒക്ടോബര്‍ ആദ്യ വാരം മുതലാണ് ഇറാഖില്‍ പ്രക്ഷോഭം തുടങ്ങിയത്. പ്രധാനമന്ത്രി അദെല്‍ അബ്ദുള്‍ മഹ്ദിയുടെ സര്‍ക്കര്‍ രാജിവെക്കണെന്നാണ് ഇവരുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.