1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2020

സ്വന്തം ലേഖകൻ: ആവശ്യത്തിന് വിളിച്ചാൽ എത്തുന്ന ബസ് സർവീസ് സംവിധാനം ‘ലിങ്ക് അബുദാബി’ക്ക് തുടക്കമാവുന്നു. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരപരിധിക്ക് പുറത്തുള്ള റോഡുകളിലൂടെയുള്ള മിനി ബസ് സർവീസ് ആരംഭിക്കുന്നത്.

മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതുവഴി അപേക്ഷിക്കുന്നവരുടെ അടുത്തേക്ക് വാഹനമെത്തുമെന്ന് സമഗ്ര ഗതാഗത കേന്ദ്രം വ്യക്തമാക്കി. കൃത്യമായ അണുനശീകരണം നടത്തിയാണ് വാഹനങ്ങൾ ഉപയോഗിക്കുക. കൊവിഡ് വ്യാപനം രൂക്ഷമായ സമയങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യയാത്ര ലഭ്യമാക്കിയ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാഴ്ചക്കകം ലിങ്ക് അബുദാബി സജീവമാകും.

വിളിപ്പുറത്തെത്തുന്ന ബസിന് വേണ്ടി ആദ്യം അബുദാബി ലിങ്ക് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇത് ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പേയിലും ലഭ്യമാണ്. തുടർന്ന് കയറേണ്ടതും ഇറങ്ങേണ്ടതുമായ ലൊക്കേഷനുകളും സമയവും ആപ്പിൽ നൽകണം. ഈ വിവരങ്ങൾ അബുദാബി ലിങ്ക് ബസ് സർവീസുകളിൽ പരിശോധിച്ച് ആ സ്ഥലം വഴി കടന്നുപോകുന്ന ബസുമായി ബന്ധപ്പെടുത്തും. ഉടൻ തന്നെ അപേക്ഷകന്റെ ആപ്പിലേക്ക് ബസ് എത്തുന്ന സമയവും നമ്പറും സന്ദേശമായി ലഭിക്കും.

ആ സമയത്ത് റോഡിൽ കാത്തുനിന്നാൽ എളുപ്പത്തിൽ യാത്രചെയ്യാൻ കഴിയും. ബസിന്റെ സഞ്ചാരപാത, എത്താനെടുക്കുന്ന സമയം എന്നിവയും അപേക്ഷകന് കാണാൻ കഴിയുമെന്നും യാത്ര ആയാസരഹിതമാക്കും. അൽ ബഹിയ, അൽ റഹ്ബ, അൽ സംഹ, അൽ സദ്ർ എന്നിവിടങ്ങളിലൂടെയാണ് സർവീസ്. ഇപ്പോൾ രാവിലെ ആറുമുതൽ രാത്രി പത്തു വരെയാണ് പ്രവർത്തന സമയം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരേ സമയം ഏഴു പേർക്കാണ് യാത്ര അനുവദിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.