1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2021

സ്വന്തം ലേഖകൻ: അന്താരാഷ്​ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്​വാന്​ സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്​വാന്‍റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന്​ തകർത്തു.

ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ യു.എ.ഇ ജഴ്​സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്​വാൻ ടീമിന്​ വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്​. ഒൻപത്​ ബൗണ്ടറികളും ഒരു സിക്​സറും സെഞ്ച്വറിക്ക്​ മിഴിവേകി.

ആദ്യം ബാറ്റുചെയ്​ത അയർലൻഡ്​ പോൾ സ്​​റ്റെർലിങ്ങിന്‍റെയും (131), ആൻഡി ബാൽബിണീയുടേയും (53) ​കരുത്തിൽ ഉയർത്തിയ 269 റൺസ്​ പിന്തുടർന്നിറങ്ങിയ യു.എ.ഇക്കായി റിസ്​വാൻ ക്രീസിൽ നിലയുറപ്പിച്ചുകളിക്കുകയായിരുന്നു. നാലാംവിക്കറ്റിൽ മുഹമ്മദ്​ ഉസ്​മാനുമൊത്ത്​ (102) 184 റൺസ്​ കൂട്ടുകെട്ടും റിസ്​വാൻ സൃഷ്​ടിച്ചു. റിസ്​വാൻ തന്നെയാണ്​ മാൻ ഓഫ്​ ദി മാച്ച്​.

കണ്ണൂർ ജില്ല ടീമിൽ ലെഗ്​സ്​പിന്നറായി കളിതുടങ്ങിയ റിസ്​വാൻ കേരളത്തിനായി രഞ്​ജി ട്രോഫിയിൽ കളത്തിലിറങ്ങിയിട്ടുണ്ട്​. ഇലക്​​ട്രിക്കൽ എൻജിനീയറായ റിസ്​വാന്​​ യു.എ.ഇയിലെ ടൂർണമെന്‍റുകളി​ലെ മിന്നും പ്രകടനമാണ്​ ദേശീയ ടീമിൽ ഇടം നൽകിയത്​​.

പോത്തൻകണ്ടി അബ്​ദുൽ റഊഫ്-​നസ്​റിൻ ദമ്പതികളുടെ മകനാണ്​. നൂറ റൗഫ്​, വഫ റൗഫ്​ എന്നിവർ​ സഹോദരങ്ങളാണ്​. 2020ൽ എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​ മലയാളി താരങ്ങളായ ബാസിൽ ഹമീദ്​, റിസ്​വാൻ, അലിഷാൻ ഷറഫു എന്നിവരുമായി കരാർ ഒപ്പുവെച്ചിരുന്നു. മുൻ ഇന്ത്യൻ താരം റോബിൻ സിങ്ങാണ്​ യു.എ.ഇയുടെ മുഖ്യപരിശീലകൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.