1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2019

സ്വന്തം ലേഖകന്‍: ‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം. ചെറുപ്പത്തിന്റെ രഹസ്യം എന്താണ്? എന്ന ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു വേദിയിലും സദസിലുമുണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍താരത്തിന്റെ മറുപടി.

‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല,’ മമ്മൂട്ടി പറഞ്ഞു.

യാത്രയുടെ ട്രെയ്‌ലര്‍ കൊച്ചിയില്‍ ലോഞ്ച് ചെയ്തത് കെജിഎഫിലൂടെ കേരളത്തിലും ജനപ്രീതി നേടിയ യഷ് ആണ്. മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗപതി ബാബു, യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര.

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മഹി വി രാഘവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.