1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2019

സ്വന്തം ലേഖകൻ: മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലാസിനൊരുങ്ങുകയാണ്. എന്നാല്‍ ഇതിന് മുന്നോടിയായി ചിത്രത്തിന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വനിതാ മാഗസീനിന്റെ മുഖ ചിത്രത്തില്‍ സ്ത്രീ വേഷത്തിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് വേണു കുന്നപ്പള്ളി പങ്കുവെച്ചത്.

മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ എന്നാണ് വനിതാ മാഗസീന്‍ ചിത്രം പങ്ക് വെച്ച് കൊണ്ട് അദ്ദേഹം അടിക്കുറിപ്പെഴുതിയത്. പെണ്ണഴകളില്‍ മമ്മൂട്ടി എന്നാണ് വനിതയുടെ ക്യാപ്ഷന്‍. ഡിസംബര്‍ പന്ത്രണ്ടിനാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത പശ്ചാത്തലമാക്കിയാണ് സിനിമ.

ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുത്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്നാണ് റിപ്പോർട്ടുകൾ. സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. സംവിധായകൻ എം. പത്മകുമാറാണ് പിന്നീട് ചിത്രം പൂർത്തിയാക്കിയത്.

മാമാങ്കത്തിന്റെ ത്രസിപ്പിക്കുന്ന ട്രെയിലർ താഴെ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.