1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: ഒരു നൂറ്റാണ്ടോളം പോരടിച്ചുനിന്ന അയർലൻഡിലെ 2 പ്രമുഖ കക്ഷികൾ ചേർന്നു രൂപീകരിച്ച ആദ്യ സഖ്യകക്ഷി സർക്കാർ അയർലൻഡിൽ അധികാരം പിടിച്ചു. പ്രതിപക്ഷ നേതാവ് മൈക്കൽ മാർട്ടിനെ പുതിയ പ്രധാനമന്ത്രിയായി അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുത്തു.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ ലിയോ വരാഡ്കർ ഉപ പ്രധാനമന്ത്രിയാകും. രണ്ടര വർഷത്തിനുശേഷം വരാഡ്കർക്കു പ്രധാനമന്ത്രിപദം കൈമാറുമെന്നാണ് പരമ്പരാഗത രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള ധാരണ. 5 വർഷമാണു ഐറിഷ് സർക്കാരിന്റെ ഭരണ കാലാവധി.

ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഫിനോഫാൾ, ഫിനഗേൽ, ഗ്രീൻ പാർട്ടി എന്നീ 3 കക്ഷികൾ ചേർന്നതാണു ഭരണമുന്നണി. 160 അംഗ പാർലമെന്റിൽ 37 സീറ്റുകൾ നേടി അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ ഇടതു ദേശീയവാദികളായ ഷിൻ ഫെയ്‌നാണ് പ്രധാന പ്രതിപക്ഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.