1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2020

സ്വന്തം ലേഖകൻ: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിക്ക്​ പാർട്ടിയിൽ നിന്നും സമ്മർദ്ദം തുടരുന്നു. ബുധനാഴ്​ച നടത്താനിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (എൻ.സി.പി) സ്റ്റാൻഡിങ്​ കമ്മിറ്റി അവസാന നിമിഷം മാറ്റിവച്ചു. ശർമ്മ ഒലിയും എതിരാളി പുഷ്പ കമൽ ദഹലും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങൾ സ്റ്റാൻഡിങ്​ കമ്മിറ്റി ചേരുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷ അതോടെ അസ്​തമിച്ചു.

പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ഇന്ത്യക്കൊപ്പം നേപ്പാളിലെ രാഷ്​ട്രീയ നേതാക്കൾ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്​ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി തെളിവ്​ നൽകണമെന്നും ഇല്ലെങ്കിൽ രാജിവെച്ച്​ ഒഴിയണമെന്നുമാണ്​ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്​.

രാജ്യത്തിന്​ അനുകൂലമായി നിലപാടെടുക്കാത്ത പ്രധാനമന്ത്രിക്കെതിരെ പാർട്ടിക്ക് ഉളളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഒലിയുടെ തുടർച്ച നേപ്പാളി​​ന്റെ താൽപര്യങ്ങൾക്ക്​ വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മുൻ പ്രധാനമന്ത്രി കൂടിയായ പുഷ്​പ കമൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ ആവശ്യപ്പെടുന്നത്​​.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹ ചെയർമാൻമാരായ ഒലിയും പുഷ്പ കമൽ ദഹലുവും ചൊവ്വാഴ്​ച കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ പ്രധാനമന്ത്രി പദമോ, പാർട്ടി സ്ഥാനമോ രാജിവെക്കാൻ ഒലി വിസമ്മതിക്കുകയാണ്​ ചെയ്​തത്​. 44 അംഗ സ്റ്റാൻഡിങ്​ കമ്മിറ്റിയെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറ‌ഞ്ഞിരുന്നു. അതേസമയം, ഇതിൽ 30ഒാളം പേർ ഒലി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന്​ ആവശ്യപ്പെടുന്നവരാണ്​.

ശർമ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചാൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം രണ്ടായി പിളർത്തിയേക്കുമെന്നാണ്​​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. 2018ലാണ്​ നേപ്പാളിലെ രണ്ട്​ ഇടതുപക്ഷ പാർട്ടികളായ കമ്യൂണിസ്റ്റ്​ പാർട്ടി ഒാഫ്​ നേപ്പാൾ (യുനിഫൈഡ്​ മാർക്​സിസ്റ്റ്​-ലെനിനിസ്റ്റ്​), കമ്യൂണിസ്റ്റ്​ പാർട്ടി (മാവോയിസ്റ്റ്​ സ​ന്റെർ) എന്നിവ ലയിച്ച്​ എൻ.സി.പി രൂപീകരിച്ചത്​. അതേവർഷം തന്നെയായിരുന്നു ഒലി രണ്ടാമതും രാജ്യത്തെ പ്രധാനമന്ത്രിയായത്​.

കെ.പി ശർമ്മ ഒലിക്ക് പിന്തുണ നൽകുന്ന ചൈന ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം പരമാവധി ഒഴിവാക്കാനാകും ശ്രമിക്കുക. ഇതി​​ന്റെ ഭാഗമായി കഴിഞ്ഞ ആഴ്​ച ചൈനീസ്​ അംബാസിഡർ ഹൗ യാൻക്വി മുതിർന്ന എൻ.സി.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെട്ടത്​ നേപ്പാളിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.