1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2020

സ്വന്തം ലേഖകൻ: ഇസ്രായേൽ പ്രധാന മന്ത്രി നെതന്യാഹു സൌദിയിൽ രഹസ്യ സന്ദർശനം നടത്തി. സൌദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപയോ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേലി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൌദിയിലെ നിയോമിൽ നടന്ന കൂടിക്കാഴ്ചയിൽ മൊസാദ് അധ്യക്ഷൻ യോസി കോഹെനും പങ്കെടുത്തു.

എന്നാൽ സന്ദർശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ നേതാക്കളോ ഔദ്യോഗിക വൃത്തങ്ങളോ തയ്യാറായിട്ടില്ല. സൌദിയും ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് മൈക്ക് പോംപയോ കഴിഞ്ഞ മാസം സൌദിയോട് പറഞ്ഞിരുന്നു. അബ്രഹാം ഉടമ്പടിയുടെ വിജയത്തിനായി സഹകരിച്ച സൌദിയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

എന്നാൽ, ഇസ്രയേലും പലസ്തീനും തമ്മിൽ തീർത്തും സമാധാനപരമായ നീക്കുപോക്കുകൾ സാധ്യമാക്കണമെന്ന് സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഈയാഴ്ച്ച നടന്ന ഒരഭിമുഖത്തിൽ ആവശ്യപ്പെടുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.