1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2020

സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുക.

പുതുതായി പ്രഖ്യാപിച്ച ചട്ടപ്രകാരം ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും എയര്‍പോര്‍ട്ടില്‍ ശരീര താപ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ തങ്ങളുടെ ഖത്തര്‍ സിം കാര്‍ഡുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. സ്മാര്‍ട്ട് ഫോണുകളും സിം കാര്‍ഡും എയര്‍പോര്‍ട്ടില്‍ വില്‍പ്പനക്ക് ലഭ്യമാക്കും. ആരോഗ്യ നിര്‍ണയ ഫോം പൂരിപ്പിച്ച് നല്‍കുകയും ക്വാറന്റീന്‍ പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കുകയും വേണം.

കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നേരെ ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പോകാവുന്നതാണ്. അവിടെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് ഹോട്ടല്‍ ബുക്കിങ് സ്ലിപ്പ് സമര്‍പ്പിക്കണം. അറൈവല്‍ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയായാല്‍ യാത്രക്കാരെ അവരവര്‍ ബുക്ക് ചെയ്ത ക്വാറന്റീന്‍ ഹോട്ടലില്‍ എത്തിക്കും.

മറ്റു യാത്രക്കാര്‍ മുഴുവന്‍ എയര്‍പോര്‍ട്ടിലുള്ള കൊവിഡ് ടെസ്റ്റിങ് സെന്ററിലേക്കാണ് പോവേണ്ടത്. അവിടെ സ്വാബ് സ്വീകരിക്കും. ടെസ്റ്റിങ് പൂര്‍ത്തിയായാല്‍ ഇമിഗ്രേഷനിലേക്കു പോയി നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീനിലേക്കു പോകുന്നതിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എയര്‍പോര്‍ട്ട് ടാക്സി സേവനവും ലഭ്യമാവുമെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.