1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: ദുബൈ നഗരത്തിലെ ടാക്സി ബുക്കിങ് സംവിധാനം ഈമാസം 15 മുതല്‍ പൂര്‍ണമായും ‘കാറീം’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും. ആപ്പിലൂടെ ആര്‍.ടി.എയുടെ ഹല ടാക്സികള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും.
ദുബൈ ആര്‍.ടി.എയുടെ മുഴുവന്‍ ടാക്സി ബുക്കിങ് സംവിധാനവും കാറീം ആപ്ലിക്കേഷനിലേക്ക് മാറുന്ന നടപടികള്‍ ഈ മാസം 15ന് ഏതാണ്ട് പൂര്‍ണമാകും.

ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായാധിക്യമുള്ളവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും മാത്രമായി ലാന്‍ഡ് ഫോണ്‍ വഴിയുള്ള ടാക്സി ബുക്കിങ് പരിമിതപ്പെടുത്തും. ഇതോടെ പഴയ ബുക്കിങ് സംവിധാനങ്ങളെല്ലാം ഭാഗികമായി സേവനം അവസാനിപ്പിക്കും.

ആര്‍.ടി.എയുടെ ടാക്സി വിളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം കാറീമിന്റെ മൈബല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പറും പേരും രജിസ്റ്റര്‍ ചെയ്യണം. ആപ്പിലെ കാര്‍ ടൈപ്പിലൂടെ ഹല ടാക്സി തെരഞ്ഞെടുക്കാം. യാത്രപുറപ്പെടേണ്ട സ്ഥലവും ലക്ഷ്യസ്ഥാനവും നല്‍കിയാല്‍ പത്ത് സെക്കന്‍ഡിനുള്ളില്‍ മറുപടി ലഭിക്കും. ‌

മൂന്നര മിനിറ്റിനുള്ളില്‍ ടാക്സി അരികിലെത്തുമെന്നും ആര്‍.ടി.എ അറിയിച്ചു. ഡ്രൈവറുടെ വിശദാംശങ്ങള്‍ എസ്.എം.സിലൂടെ യാത്രക്കാരന് ലഭിക്കും. പണം നല്‍കേണ്ട രീതിയും ആപ്പിലൂടെ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും. കാറീം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇതിലൂടെ ആര്‍.ടി.എ ടാക്സികള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ലഭ്യമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.