1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ ട്രാക്കുകള്‍ തെറ്റിച്ച് വാഹനമോടിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങി. റോഡുകളില്‍ നിന്നും അലക്ഷ്യമായി വാഹനങ്ങള്‍ ട്രാക്ക് മാറ്റുന്നവര്‍ ഇനി മുതല്‍ ക്യാമറകളില്‍ കുടുങ്ങും. ഇതിന്‍റെ വീഡിയോ സൌദി ട്രാഫിക് വിഭാഗം പുറത്ത് വിട്ടു.

നടു റോഡില്‍ നിന്ന് പൊടുന്നനെ അവസാന ട്രാക്കിലേക്ക് വാഹനമോടിക്കുന്നത് ഇനി മുതല്‍ സൌദിയില്‍ ക്യാമറയില്‍ പതിയും. ഒപ്പം അവസാന നിമിഷം റോഡിലെ മുന്നറിയിപ്പ് ഹമ്പുകളിലൂടെ വാഹനം കടന്നാലും ക്യാമറ പിടിക്കും. അപകടകരമായ ഡ്രൈവിങ് അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍‌റിന്റെ നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാക്ക് അലക്ഷ്യമായി തെറ്റിക്കുന്നതും അപകടകരമായ മറികടക്കലും ക്യാമറ തത്സമയം പിടിക്കും. റോഡിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.