1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2020

സ്വന്തം ലേഖകൻ: മൂന്നാഴ്​ചക്കുള്ളിൽ സർക്കാർ രൂപവത്​കരിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർ​േഡൻ. കോവിഡ്​ മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു​ം സമ്പദ്​വ്യവസ്ഥയു​െട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ്​ വൻ വിജയം.

വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്​കരിക്കും. ആർഡ​െൻറ ലേബർപാർട്ടിക്ക്​ 49 ശതമാനം വോട്ടു ലഭിച്ചതോ​െട ഒറ്റക്ക്​ ഭരിക്കാനുള്ള ഭൂരിപക്ഷമായി. അതേസമയം, പ്രധാന എതിരാളികളായ നാഷനൽ പാർട്ടിക്ക്​ 27 ശതമാനം വോ​േട്ട നേടാനായുള്ളൂ. 24 വർഷം മുമ്പ്​ പ്രാതിനിധ്യ വോട്ടിങ്​ സ​മ്പ്രദായം നിലവിൽ വന്ന ശേഷം ആദ്യമായാണ്​ ഒരു പാർട്ടിക്ക്​ ഒറ്റക്ക്​ ഭൂരിപക്ഷം ലഭിക്കുന്നത്​.

ന്യൂസിലൻഡ്​ പാർലമെൻറിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട്​ ഹിമാചൽപ്രദേശ്​ സ്വദേശിയും. ഹാമിൽട്ടൺ വെസ്​റ്റിൽ നിന്നാണ്​ ഹിമാചൽപ്രദേശ്​ സ്വദേശിയായ ഗൗരവ്​ ശർമ്മ ലേബർ പാർട്ടി എം.പിയായി പാർമെൻറിലെത്തിയത്​. നാഷണൽ പാർട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകൾക്കാണ്​ അദ്ദേഹം പരാജയപ്പെടുത്തിയത്​. 16,950 വോട്ടുകളാണ്​ ​ആകെ പോൾ ചെയ്​തത്​.

ന്യൂസിലൻഡിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഗൗരവിനെ ഹിമാചൽ മുഖ്യമന്ത്രി ജയ്​ റാം താക്കൂർ അഭിനന്ദിച്ചു. ഗൗരവി​െൻറ നേട്ടത്തിൽ ഹിമാചലും ഇന്ത്യയും അഭിമാനിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. 20 വർഷം മുമ്പാണ്​ ഡോക്​ടറായ ഗൗരവ്​ ഹിമാചലിൽഎത്തുന്നത്​. ഹാമിൽട്ടണിലാണ്​ അദ്ദേഹം ജോലി നോക്കിയിരുന്നത്​. മെഡിസിനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബിസിനസ്​ അഡ്​മിനിസ്​ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.