1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
സാള്‍ട്ട് ആന്‍ഡ് പെപ്പറിനു രണ്ടാം ഭാഗം വരുന്നു; സംവിധായകന്‍ (കുക്ക് ബാബു) ബാബുരാജ്
സാള്‍ട്ട് ആന്‍ഡ് പെപ്പറിനു രണ്ടാം ഭാഗം വരുന്നു; സംവിധായകന്‍ (കുക്ക് ബാബു) ബാബുരാജ്
സ്വന്തം ലേഖകന്‍: സൂപ്പര്‍ ഹിറ്റ് ചിത്രം സാള്‍ട്ട് ആന്‍ഡ് പെപ്പറിനു രണ്ടാം ഭാഗം വരുന്നു. ‘ബ്ലാക്ക് കോഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാബുരാജ് എന്നതാണ് പ്രത്യേകത. സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ‘കുക്ക് ബാബു’ എന്ന കഥാപാത്രം അവതരിപ്പിച്ച് ബാബുരാജ് ശ്രദ്ധേയനായിരുന്നു. ‘ബ്ലാക്ക് കോഫി’യില്‍ അതേ കഥാപാത്രമായി ബാബുരാജ് അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജിന്റേതാണ്. ഒരു …
‘കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ’; ബി.ജെ.പിയെ പൊളിച്ചടുക്കി പാര്‍ലമെന്റില്‍ തന്റെ കന്നിപ്രസംഗവുമായി മഹുവ മോയിത്ര
‘കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ’; ബി.ജെ.പിയെ പൊളിച്ചടുക്കി പാര്‍ലമെന്റില്‍ തന്റെ കന്നിപ്രസംഗവുമായി മഹുവ മോയിത്ര
സ്വന്തം ലേഖകന്‍: മഹുവ മൊയിത്ര. ഈ പേര് അത്ര പരിചിതമായിരിക്കില്ല പലര്‍ക്കും. പക്ഷേ ഇന്നുമുതല്‍ മഹുവ ദേശീയരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭയിലെത്തിയ മഹുവ ഇന്ന് പാര്‍ലമെന്റിനെയാകെ പ്രകമ്പനം കൊള്ളിച്ച് നടത്തിയ പ്രസംഗമാണ് ഇതിനു കാരണം. പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാക്‌ധോരണി ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ …
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
സ്വന്തം ലേഖകന്‍: വാട്‌സാപ്പ് ആന്‍ഡ്രോയിഡിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഹോം സ്‌ക്രീനിലും പോപ്പ് അപ്പ് വിന്‍ഡോയില്‍ വീഡിയോ കാണാന്‍ സാധിക്കും. ചാറ്റുകള്‍ മാറുമ്പോള്‍ വീഡിയോ പ്ലേ ചെയ്യുന്നത് തുടരുന്ന സൗകര്യം വാട്‌സാപ്പിന്റെ ഐഫോണ്‍ പതിപ്പില്‍ നേരത്തെ തന്നെ …
വീട്ടിലെ ജോലിക്കാരന്റെ മൃതശരീരം ഏടുക്കാന്‍ ബച്ചനും അഭിഷേകും
വീട്ടിലെ ജോലിക്കാരന്റെ മൃതശരീരം ഏടുക്കാന്‍ ബച്ചനും അഭിഷേകും
സ്വന്തം ലേഖകന്‍: ബച്ചന്റെ മുംബൈയിലെ വസതിയില്‍ നാല്പതു വര്‍ഷക്കാലമായി ജോലി ചെയ്തിരുന്നയാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടു. അയാളുടെ മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കായി കൊണ്ടു പോകുന്ന ഒരു ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. പൊതിഞ്ഞു കെട്ടിയ മൃതശരീരം കൈയിലേന്തുന്നവര്‍ക്കു മുന്നില്‍ മറ്റാരുമായിരുന്നില്ല, സാക്ഷാല്‍ ബിഗ് ബിയും മകന്‍ അഭിഷേകും തന്നെയായിരുന്നു. ആരാധകര്‍ കൗതുകത്തോടെ ഷെയര്‍ ചെയ്ത ഈ ഫോട്ടോ …
മുറിവേറ്റ നായ സഹായം തേടി മരുന്നു കടയില്‍; കണ്ണ് നനയിക്കുന്ന വീഡിയോ
മുറിവേറ്റ നായ സഹായം തേടി മരുന്നു കടയില്‍; കണ്ണ് നനയിക്കുന്ന വീഡിയോ
സ്വന്തം ലേഖകന്‍: ടര്‍ക്കിയിലെ ഫാര്‍മസിസ്റ്റായ ബാനു സെങ്കിസിന്റേയും മുറിവു പറ്റിയ കാലുമായി മരുന്നു കടയിലെത്തി മരുന്ന് വാങ്ങുന്ന ഒരു തെരുവു നായയുടേയും വീഡിയോയാണ് മൂന്ന് നാല് ദിവസമായി സൈബര്‍ ലോകത്തില്‍ വൈറല്‍. ബാനുവിന്റെ ഫാര്‍മസിയിലിലേക്ക് ഒരു തെരുവു നായ എത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മൃഗസ്‌നേഹിയായ ബാനു നായയ്ക്ക് ഭക്ഷണം നല്‍കുന്നുവെങ്കിലും അത് കഴിക്കാന്‍ അത് കൂട്ടാക്കുന്നില്ല. …
‘മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മോള്‍ടെ ജീവിതം കൂടി തരില്ല,’ ശുഭരാത്രി ട്രെയിലര്‍ കാണാം
‘മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മോള്‍ടെ ജീവിതം കൂടി തരില്ല,’ ശുഭരാത്രി ട്രെയിലര്‍ കാണാം
സ്വന്തം ലേഖകന്‍: ദിലീപ്, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’യുടെ ട്രെയിലര്‍ എത്തി. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് അനു സിതാരയും ദിലീപും എത്തുന്നത്. ശുഭരാത്രി ഒരു കുടുംബ ചിത്രമാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. കൃഷ്ണന്‍ എന്ന …
വേദന സഹിക്കാന്‍ വയ്യ; കൈകള്‍ മുറിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് ‘ട്രീമാന്‍’
വേദന സഹിക്കാന്‍ വയ്യ; കൈകള്‍ മുറിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് ‘ട്രീമാന്‍’
സ്വന്തം ലേഖകന്‍: കൈകള്‍ മരക്കൊമ്പ് പോലെ വളരുന്ന അപൂര്‍വ്വ രോഗമുള്ള ബംഗ്ലാദേശുകാരന്‍ അബുള്‍ ബജന്ദറിന് ഇനി വേദന തിന്നാന്‍ വയ്യ. 25 ശസ്ത്രക്രിയകളാണ് ഇതുവരെ ഇയാളുടെ ശരീരത്തില്‍ ചെയ്തത്. വേദന സഹിക്കാനാവാതെ തന്റെ കൈകള്‍ മുറിച്ചു കളയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. 2016മുതല്‍ 25 ഓളം ശസ്ത്രക്രിയകളാണ് അരിമ്പാറ നീക്കം ചെയ്യാന്‍ ബജന്ദറിന്റെ കൈകളിലും …
ജര്‍മ്മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി രൂപപ്പെട്ടത് ഭീമാകാര കുഴി
ജര്‍മ്മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി രൂപപ്പെട്ടത് ഭീമാകാര കുഴി
സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ച് ജര്‍മനിയില്‍ ഭീമാകാരമായ കുഴി രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ ജര്‍മനിയിലെ ലിംബര്‍ഗിലെ കൃഷിയിടത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്ത് മീറ്റര്‍ വ്യാസവും നാല് മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. രാത്രിയില്‍ …
എയര്‍ കാനഡ വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി എല്ലാവരും പോയപ്പോള്‍ ഉണ്ടായത്
എയര്‍ കാനഡ വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി എല്ലാവരും പോയപ്പോള്‍ ഉണ്ടായത്
സ്വന്തം ലേഖകന്‍: വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്ഥലംവിട്ടു. ഒടുവില്‍ റണ്‍വേയില്‍നിന്ന് ഏറെ അകലെയായി നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍നിന്ന് യുവതി രക്ഷപ്പെട്ടത് അതിസാഹസികമായി. കാനഡയിലെ ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. എയര്‍ കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍നിന്ന് ടൊറോന്റോയിലേക്ക് യാത്രചെയ്ത ടിഫാനി ആദംസ് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. …
അനുമതി 150 പേര്‍ക്ക്; കോടീശ്വരന്റെ വിവാഹ ചടങ്ങ് ഹിമാലയത്തിന് നല്‍കിയത് കാല്‍ ലക്ഷം കിലോ മാലിന്യം
അനുമതി 150 പേര്‍ക്ക്; കോടീശ്വരന്റെ വിവാഹ ചടങ്ങ് ഹിമാലയത്തിന് നല്‍കിയത് കാല്‍ ലക്ഷം കിലോ മാലിന്യം
സ്വന്തം ലേഖകന്‍: ഹിമാലയന്‍ വിനോദ സഞ്ചാര കേന്ദ്രമായ ഉത്തരാണ്ഡിലെ ഔലിയില്‍ 200 കോടി മുടക്കി വിവാദ വ്യവസായി നടത്തിയ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു ദിവസം മാത്രം നീക്കിയത് കാല്‍ ലക്ഷം കിലോ വരുന്ന മാലിന്യങ്ങള്‍. മാലിന്യങ്ങള്‍ മുഴുവന്‍ സംസ്‌കരിക്കാന്‍ ഈ മാസം മുഴുവന്‍ എടുക്കുമെന്നാണ് ജോഷിമഠ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. നൈനിറ്റാള്‍ ഹൈക്കോടതി നേരിട്ട് …