1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ എൻഎച്ച്എസ് സർചാർജ് നേരത്തെ അടച്ചവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ ക്ലെയിം ചെയ്ത് തിരികെ വാങ്ങാം. 2020 മാർച്ച് മുതലാണ്  വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും എൻഎച്ച്എസ് സർചാർജ് സർക്കാർ ഒഴിവാക്കി നൽകിയത്. ഇതിനു മുമ്പേ, മൂന്നുവർഷത്തേക്കുള്ള സർചാർജ് മുൻകൂറായി അടച്ച് വീസ സ്വന്തമാക്കിയവർക്കാണ്  മാർച്ചിനു ശേഷമുള്ള കാലാവധിയിലേക്കായി അടച്ച തുക ക്ലെയിം ചെയ്ത് തിരികെ വാങ്ങാൻ അവസരം.

നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഡിപ്പൻന്റൻഡുമാർക്കും ഈ ആനുകൂല്യം ബാധകമായിരിക്കും. ഈ മാസം ഒന്നുമുതൽ ഇത്തരത്തിൽ തുക ക്ലെയിം ചെയ്തു വാങ്ങാൻ സാധിക്കുന്നുണ്ട്. ഓരോ ആറുമാസത്തേയും തുകയാണ് ഇത്തരത്തിൽ ക്ലെയിം ചെയ്യുമ്പോൾ തിരികെ ലഭിക്കുന്നത്.  gov.uk എന്ന വെബ്സൈറ്റിൽ റീ ഇബേഴ്സ്മെന്റ് സ്കീമിന്റെ വിശദാംശങ്ങൾ ലഭ്യമാണ്. 

ഓരോ അപേക്ഷകർക്കും അവരുടെ ഡിപ്പന്റൻഡുമാർക്കും വർഷംതോറും നാനൂറു പൗണ്ടിൽ അധികമായിരുന്നു എൻഎച്ച്എസ് സർചാർജ് ഏർപ്പെടുത്തിയിരുന്നത്. ഇത് ഈ ഒക്ടോബർ മുതൽ 624 പൌണ്ടായി വർധിപ്പിക്കാനും തീരുമാനം ഉണ്ടായിരുന്നു. എന്നാൽ കൊവിഡന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന വൻ പ്രതിഷേധവും പ്രതിപക്ഷ സമ്മർദ്ദവും മൂലം മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് ഒഴിവാക്കുന്നതായി മേയ് മാസത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.