1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2020

സ്വന്തം ലേഖകൻ: നിര്‍ഭയകേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ ജനുവരി 22 ന് നടക്കുന്നത് സ്റ്റേ ചെയതു. പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ സ്റ്റേ ചെയ്തത്. ദല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. വധശിക്ഷക്ക് വിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹരജി നല്‍കിയത്.

നേരത്തെ കേസില്‍ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചിരുന്നു. ദയാഹരജി നല്‍കിയ സാഹചര്യത്തിലായിരുന്നു ദല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ദയാഹരജി പ്രസിഡന്റ് പരിഗണിച്ച ശേഷം 14 ദിവസം സമയം പ്രതികള്‍ക്ക് ലഭിക്കും. ഇതിനാല്‍ തന്നെ ജനുവരി 22 ന് വധശിക്ഷ നടപ്പിലാക്കാനില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ജനുവരി 22 ന് വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ദല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടത്.

പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിലെ നടപടികൾ എവിടെ വരെയായി എന്നതു സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്ന് ഡൽഹി കോടതി. തിഹാർ ജയിൽ അധികൃതർക്കാണ് കോടതി നിർദേശം നൽകിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.