1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ അ​ടു​ത്ത ര​ണ്ടാ​ഴ്​​ച കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ർ​ശ​ന മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യെ​ന്ന​ത്​ ഒാ​രോ വ്യ​ക്​​തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രോ​ഗം വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച്​ പ​ല ഘ​ട്ട​ങ്ങ​ളി​ലും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്ന​താ​ണ്. പ​രി​പാ​ടി​ക​ളി​ലും സം​ഗ​മ​ങ്ങ​ളി​ലും പ​െ​ങ്ക​ടു​ത്ത​തു​വ​ഴി​യാ​ണ്​ പ​ല​ർ​ക്കും രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ്​ സ​മ്പ​ർ​ക്ക ശൃം​ഖ​ലാ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​കു​ന്ന​ത്. ര​ണ്ടാ​ഴ്​​ച ​കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്കി രോ​ഗ വ്യാ​പ​ന ശൃം​ഖ​ല ഭേ​ദി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്​ ര​ണ്ടാ​ഴ്​​ച നീ​ട്ടി​വെ​ച്ച​ത്​ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​ണ്. അ​ധ്യാ​പ​ക​രെ​യും മ​റ്റ്​ ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കും.

റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക്ര​മേ​ണ പു​ന​രാ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​തി​യാ​യ കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും.

​പോൺസറുടെ അടുത്തുനിന്ന്​ ഒളി​ച്ചോടിയ തൊഴിലാളികൾക്ക്​ ​െഫ്ലക്​സി പെർമിറ്റ്​ അനുവദിക്കില്ലെന്ന്​ ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ്​ എക്​സിക്യുട്ടീവ്​ ഒസാമ ബിൻ അബ്​ദുല്ല അൽ അബ്​സി പറഞ്ഞു. പുതിയ തൊഴിലുടമയുടെ കീഴിൽ തൊഴിലെടുക്കാനും ഇവർക്ക്​ കഴിയില്ല.

സ്​പോൺസറുടെ അടുത്തുനിന്ന്​ ഒളിച്ചോടുന്നവരെ ​െഫ്ലക്​സി പെർമിറ്റ്​ എടുത്ത്​ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന്​ മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള തൊഴിലാളികളെ നാടുകടത്തും. ബഹ്​റൈനിലേക്ക്​ തിരിച്ചുവരാനും ഇവർക്ക്​ കഴിയില്ല.

മതിയായ കാരണമില്ലാതെ 15 ദിവസമോ അതിലധികമോ ഏതെങ്കിലും തൊഴിലാളി ജോലിക്കെത്തിയില്ലെങ്കിൽ തൊഴിലുടമ എൽ.എം.ആർ.എയെ അറിയിക്കണം. എൽ.എം.ആർ.എ ഇക്കാര്യം സ്​ഥിരീകരിച്ച്​ രേഖപ്പെടുത്തിയാൽ പിന്നീട്​ തൊഴിലാളിക്ക്​ മറ്റൊരു തൊഴിലിലേക്ക്​ മാറുന്നതിന്​ അപേക്ഷിക്കാനോ നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ വീണ്ടും ജോലി ചെയ്യാനോ കഴിയില്ല.

​രാജ്യത്ത്​ ​പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ്​ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്​ വർക്ക്​ പെർമിറ്റി​െൻറ കാലാവധി കഴിഞ്ഞിട്ടും തൊഴിലുടമ പുതുക്കാത്തവർക്കും സ്വന്തം രാജ്യത്തേക്ക്​ തിരിച്ചയക്കാതെ തൊഴിലുടമ വർക്ക്​ പെർമിറ്റ്​ റദ്ദാക്കിയവർക്കുമാണ്​. ഏപ്രിലിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ 53000 തൊഴിലാളികൾ പ്രയോജനപ്പെടുത്തി രേഖകൾ ക്രമപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.