1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗസ്റ്റ് എട്ടിന് ശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിപ്പോര്‍ട്ട് നെഗറ്റീവ് ആയാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കും. അതേസമയം കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ ഐസോലേറ്റ് ചെയ്തതിനുശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളു. ഇവര്‍ക്ക് വേണ്ട വൈദ്യസഹായങ്ങളും എത്തിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. 38,135 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52972 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 771 പേര്‍ ഈ സമയത്തിനുള്ളില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.