1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2019

സ്വന്തം ലേഖകൻ: ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കനത്ത മഴ തുടങ്ങിയത്. വെള്ളമുയർന്നതിനെ തുടർന്ന് മസ്കത്തിലെ ഹമരിയ റൗണ്ട് എബൗട്ടിലൂടെയുള്ള വാഹനഗതാഗതം രാത്രിയോടെ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു..

അമിറാത്ത്-ബോഷർ റോഡും സന്ധ്യയോടെ അടച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായി. ഹൈമ-തുംറൈത്ത് റോഡിലുണ്ടായ ശക്തമായ പൊടിക്കാറ്റ് വാഹനയാത്രികരെ വലച്ചു. ഖുറമിൽ വാദിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.

റുസ്താഖിലെ വാദി ഹൊഖയ്നിൽ 15 വയസുകാരനെ ഒഴുക്കിൽ പെട്ട് കാണാതായതായും സിവിൽ ഡിഫൻസ് അറിയിച്ചു. ബാലന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.