1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ് പാസ്സാക്കി. 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയുള്ള വ്യവസ്ഥയായാണു ധനമന്ത്രി നിർമല സീതാരാമൻ ഈ ഭേദഗതി നിർദേശിച്ചത്.

വിദേശത്തു നികുതി നൽകാത്തവർക്ക് പ്രവാസി പദവി നഷ്ടമാകുമെന്ന നിർദേശം വിവാദമായതിനാലാണ് 15 ലക്ഷമെന്ന അധിക വ്യവസ്ഥ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയത്. പാർലമെന്റിന്റെ ഇരു സഭകളും ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.

ബജറ്റിനൊപ്പം കഴിഞ്ഞ മാസം 1ന് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനു ധനമന്ത്രിതന്നെ 59 ഭേദഗതികൾ നിർദേശിച്ചു. ഇവയെല്ലാം അംഗീകരിച്ചു. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ളവർ നിർദേശിച്ച 13 ഭേദഗഗതികൾ തള്ളി. പ്രവാസികൾക്ക് ഇന്ത്യയിൽ പ്രതിവർഷം താമസിക്കാവുന്ന ദിവസപരിധി 182 ആയി നിലനിർത്തണമെന്നായിരുന്നു പ്രേമചന്ദ്രന്റെ നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.