1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2018

സ്വന്തം ലേഖകന്‍: പോളണ്ടിലെ ‘ഒരെല്ല് കൂടുതലുള്ള’ എഴുത്തുകാരി ഓള്‍ഗ തൊകാര്‍ചുകിന് മാന്‍ ബുക്കര്‍ പുരസ്‌കാരം. ഓള്‍ഗയുടെ നോവല്‍ ഫ്‌ലൈറ്റ്‌സ് ആണ് പോളിഷ് ഭാഷയിലേക്ക് ആദ്യമായി ബുക്കര്‍ പുരസ്‌കാരം കൊണ്ടുവന്നത്. അമേരിക്കക്കാരിയായ ജെനിഫര്‍ ക്രോഫ്റ്റാണു ‘ഫ്‌ലൈറ്റ്‌സി’ന്റെ ഇംഗ്ലിഷ് പരിഭാഷക. പുരസ്‌കാരത്തുകയായ 67,000 ഡോളര്‍ ഇരുവരും പങ്കിടും.

ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലായിരുന്നു പുരസ്‌കാരച്ചടങ്ങ്. പോളണ്ടിലെ പ്രശസ്ത എഴുത്തുകാരിയായ ഓള്‍ഗ തൊകാര്‍ചുക് എട്ടു നോവലുകള്‍ രചിച്ചിട്ടുണ്ട്. രണ്ടു കഥാസമാഹാരങ്ങളും. പരമ്പരാഗത ആഖ്യാനരീതികളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന ‘ഫ്‌ലൈറ്റ്‌സ്’ നര്‍മവും ഭാവനയുടെ സൗന്ദര്യവും കൊണ്ടു സമ്പന്നമാണെന്നു മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ ജൂറി അധ്യക്ഷ ലിസ അപിങ്‌ന്യനേസി നിരീക്ഷിച്ചു.

മനുഷ്യശരീര ഘടനാശാസ്ത്രവുമായി ബന്ധപ്പെട്ട അസാധാരണ പ്രമേയമാണു നോവലിന്റേത്. ഒരു സ്ത്രീയുടെ നിരന്തരയാത്രകളിലൂടെ, തത്വചിന്താമധുരമായി ഓള്‍ഗ പറയുന്നത് വൈവിധ്യപൂര്‍ണമായ കഥകള്‍. സ്പാനിഷ്, യുക്രേനിയന്‍ ഭാഷകളില്‍നിന്നുള്ള പുസ്തകങ്ങളും പരിഭാഷപ്പെടുത്തുന്ന ജെനിഫര്‍ ക്രോഫ്റ്റ് ബ്യൂനസ് ഐറിസ് റിവ്യൂ സ്ഥാപക എഡിറ്ററാണ്. മൈക്കല്‍ ഹോഫ്മന്‍, ഹാരി കുന്‍സ്‌റു, ഹെലന്‍ ഒയെയമി, ടിം മാര്‍ട്ടി!ന്‍ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.