1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്ക് അടുത്തമാസം ഒന്നുമുതൽ ഒമാൻ എയർ സർവീസ്. മസ്കത്തിൽ നിന്നു കൊച്ചി, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക.

ദുബായ്, ദോഹ, ലണ്ടൻ, ഇസ്തംബുൾ, ഫ്രാങ്ക്ഫർട്ട്, കയ്റോ, ദാറസ്സലാം, സാൻസിബാർ, ക്വാലലംപുർ, മനില, ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ.

കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതനുസരിച്ചു കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. അടുത്തഘട്ടത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും. ഒമാനിലെ കസബിലേക്കും സർവീസ് നടത്താൻ തീരുമാനിച്ചു.

യാത്രക്കാർ ഒമാൻ എയർ ഓഫിസുമായി ബന്ധപ്പെടണം. കോൾ സെന്ററിലോ ട്രാവൽ ഏജന്റുമാരെയോ വിളിക്കാം. വെബ്സൈറ്റിലും വിശദാംശങ്ങൾ ലഭ്യമാണ്. സൈറ്റ്: omanair.com. നിലവിൽ വന്ദേഭാരത് വിമാനങ്ങൾക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക വിമാനങ്ങൾക്കും മാത്രമാണ് അനുമതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.