1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2020

സ്വന്തം ലേഖകൻ: വ്യാജ വാർത്തകളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളിൽ മാത്രം വിശ്വാസ്യത പുലർത്തിയാൽ മതിയെന്നും നിർദേശം. കാലാവധി കഴിഞ്ഞ എല്ലാത്തരം സന്ദർശക വീസയിലുള്ളവരും ജൂലൈ 21 നകം രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം പ്രതിദിനം 200 റിയാൽ വീതം പിഴ നൽകേണ്ടി വരുമെന്നുമുള്ള തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തിയും കടുത്ത ആശങ്കയും സൃഷ്ടിച്ചിരുന്നു.

ഇതേ തുടർന്നാണു വ്യാജ വാർത്തകളിൽ വിശ്വസിക്കുകയോ ആശങ്കപ്പെടുകയോ വേണ്ടെന്നു മന്ത്രാലയം ഫെയ്സ്ബുക്ക്, ട്വിറ്റർ പേജുകളിലൂടെ മുന്നറിയിപ്പ് നൽകിയത്. വീസ സംബന്ധമായ പ്രഖ്യാപനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ജനങ്ങളെ യഥാസമയം അറിയിക്കും.

മന്ത്രാലയത്തിന്റെ നിലവിലെ തീരുമാന പ്രകാരം ഓൺ അറൈവൽ, സന്ദർശക വീസകളിലുള്ള എല്ലാവർക്കും സ്വദേശങ്ങളിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതുവരെ പിഴ ഇല്ലാതെ രാജ്യത്തു തുടരാം. രാജ്യത്തേക്ക് പ്രവേശിക്കാൻ മുൻകൂർ അനുമതി ആവശ്യമുള്ള ഫാമിലി വിസിറ്റ്, ബിസിനസ് വീസ തുടങ്ങിയ എല്ലാത്തരം പ്രീ-എൻട്രി പെർമിറ്റുകളും (വീസ) മെട്രാഷ് 2 ആപ്ലിക്കേഷൻ വഴി കാലാവധി കഴിയുന്നതിനു 3 ദിവസം മുൻപുവരെ പുതുക്കുകയും ചെയ്യാം.

മന്ത്രാലയത്തിന്റെ നിലവിലെ തീരുമാന പ്രകാരം ഓൺ അറൈവൽ, സന്ദർശക വീസകളിലുള്ള എല്ലാവർക്കും സ്വദേശങ്ങളിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതുവരെ പിഴ ഇല്ലാതെ രാജ്യത്തു തുടരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.