1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2020

സ്വന്തം ലേഖകൻ: തൊഴില്‍ വിസാ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് സുപ്രീം കമ്മിറ്റി. പുതിയ വിസ അനുവദിച്ചു തുടങ്ങിയിട്ടില്ല. രാജ്യത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായും ചൊവ്വാഴ്ച രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്നാമത്തെ ആരോഗ്യ പ്രവര്‍ത്തകനും മരണപ്പെട്ടതായും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

12 ദിവസത്തിനുള്ളില്‍ 220 രോഗികളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണത്തില്‍ രോഗികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയത് ഉത്കണ്ഠയുണ്ടാക്കുന്നു. 3914 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 577 ഡോക്ടര്‍മാരും 1831 നഴ്‌സുമാരും 1,506 മറ്റു ആരോഗ്യ പ്രവര്‍ത്തകരും ഇതിനോടകം കൊവിഡ് ബാധിതരായി.

ആറു മാസത്തിനിടെ ഒരു ദിവസം പോലും അവധി എടുക്കാതെയും ചില ആരോഗ്യ പ്രവര്‍ത്തകരുണ്ട്. നിയമ ലംഘിക്കുന്നവര്‍ പിഴ തുക എത്രയും വേഗത്തില്‍ അടച്ചില്ലെങ്കില്‍ പബ്ലിക് പ്രൊസിക്യൂഷന് കൈമാറും. നിയമ ലംഘകരുടെ പേരും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത് നിയമ ലംഘനങ്ങള്‍ കുറയ്ക്കുന്നതിന് സഹായകരമാകുമെന്നാണ് മറ്റു രാജ്യങ്ങളുടെ അനുഭവം.

ആളുകള്‍ ഒത്തുചേരുന്നതിനുള്ള നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിവാഹം ഉള്‍പ്പടെ ചടങ്ങുകള്‍ക്കായി ഒത്തുചേര്‍ന്നാല്‍ പിഴ ഈടാക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം. കൊവിഡ് വാകിന്‍ ലാഭ്യമാക്കുന്നതിന് തുടക്കം മുതല്‍ ആരോഗ്യ മന്ത്രാലയം ശ്രമം നടത്തിവരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.