1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2020

സ്വന്തം ലേഖകൻ: പെരുന്നാൾ അവധിയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവസാനിക്കും.
ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ രാത്രികാല സമ്പൂർണ ലോക്ഡൗൺ സമയം രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാക്കി കുറച്ചു. നിലവിൽ ഇത് രാത്രി ഏഴ് മുതൽ പുലർച്ചെ ആറ്്‌ വരെയാണ്.

ശനിയാഴ്ച വരെ ഇത് തുടരും. അതേസമയം ദോഫാർ ഗവർണറേറ്റിലെ ലോക്ഡൗൺ ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാനും സുപ്രീം കമ്മിറ്റി ബുധനാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ആഗസ്​റ്റ്​ എട്ട്​ മുതൽ 15 വരെ രാത്രി ഒമ്പത്​ മുതൽ പുലർച്ചെ അഞ്ചുമണി വരെയാകും സഞ്ചാര വിലക്ക്​ പ്രാബല്ല്യത്തിലുണ്ടാവുക. ഒമാനിൽ ഇതുവരെ 80,000 കൊവിഡ് കേസുകളും 421 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വടക്കു കിഴക്കന്‍ അറബിക്കടലില്‍ വ്യാഴാഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി. 40 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

മസ്‌കത്ത്, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഹിറ, അല്‍ വുസ്ത, ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ മരുഭൂമികളിലും തുറസായ സ്ഥലങ്ങളിലും പൊടി ഉയര്‍ന്നേക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.