1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2019

സ്വന്തം ലേഖകൻ: ഒമാന്റെ നാൽപ്പത്തിയൊമ്പതാം ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 27,28 തിയതികളിലാണ് അവധി. വാരാന്ത്യ അവധി കൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക. ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവൃത്തി ദിവസമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നൽ നൽകി മുന്നേറാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ആഹ്വാനം ചെയ്തു. മന്ത്രിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖാബൂസ് ബിൻ സൈദ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ വികസന പ്രക്രിയകൾ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബൈത് അൽ ബർക്ക രാജകൊട്ടാരത്തിൽ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു വിവിധ വിഷയങ്ങളിൽ മന്ത്രിസഭാ അംഗങ്ങളുമായി മാൻ ഭരണാധികാരി ചർച്ചകൾ നടത്തിയത്. രാജ്യത്തിന്റെ സമഗ്രവികസനം, സാമ്പത്തിക സുസ്ഥിരത, ധനപരമായ സന്തുലിതാവസ്ഥ എന്നിവ കൈവരിക്കുന്നതിന് നടത്തിയ വിജയകരമായ ശ്രമങ്ങളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് സംതൃപ്തി പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.